ഷിക്കാഗോ: ജനുവരി 20ന് അമേരിക്കയുടെ 47-ാമത്തെ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്ത് രണ്ടാമത്തെ പ്രാവശ്യം അധികാരമേറ്റെടുക്കുന്ന ട്രംപിനോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ഇദംപ്രദമമായി ഷിക്കാഗോ മലയാളികൾ അന്നേദിവസം വൈകുന്നേരം 6.30ന് മോർട്ടൻഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ ഹാളിൽ വച്ച് ഡിന്നറോടു കൂടി യോഗം ചേരുന്നതാണ്.
ഇന്നുവരെ അമേരിക്ക കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സുശക്തമായ രീതിയിൽ ഭരണസ്ഥിരത ഉറപ്പുവരുത്തുന്ന രീതിയിലുള്ള ഭരണസംവിധാനം കാഴ്ചവയ്ക്കുന്നതിന് ട്രംപ് മുന്നോട്ടു വന്നിരിക്കുന്നത്. അതിന് ഏറ്റവും കഴിവുറ്റ വിവേക് രാമസ്വാമിയും പ്രമുഖ ബിസിനസുകാരനായ ഇലോൺ മസ്‌കും അതിനു തെളിവാണ്. നമ്മുടെ രാജ്യം ബിസിനസ് മേഖലയിൽ ബഹുമുഖം മുന്നോട്ടു നീങ്ങുന്നതോടൊപ്പം രാജ്യത്തിന്റെ അതിർവരുമ്പുകൾ കാത്തുസൂക്ഷിക്കുന്ന കാര്യത്തിലും മറ്റാരേക്കാളും ശക്തമായി മുന്നോട്ടു നയിക്കുംഎന്ന കാര്യത്തിലും ആർക്കും യാതൊരു സംശയവുമില്ല.
ട്രംപിന്റെ കരങ്ങൾക്ക് ശക്തിപകരുന്നതിന്റെ ഭാഗമായിട്ടാണ് ഷിക്കാഗോ മലയാളികൾ സജീവമായി മുന്നോട്ടുവരികയും ഇങ്ങനെ ഒരുപൊതു സമ്മേളനം നടത്തുന്നതിനായിട്ട് ആഗ്രഹം പ്രകടിപ്പിക്കുന്നതും. ജനുവരി 20ന് വൈകുന്നേരം 6.30ന് സെന്റ് മേരീസ് ക്‌നാനായ ഹാൾ, 7800 Lyons, St. Morton Grove വച്ച് നടക്കുന്ന പൊതുസമ്മേളനം ഷിക്കാഗോയിലെ പ്രമുഖ റേഡിയോളജിസ്റ്റായ ഡോ. ബിനു ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നതും അമേരിക്കയിലെ ഡിഫൻസ് ബിസിനസ് കോൺട്രാക്ടർ ഷിക്കാഗോ ലൂയി, അൽകോഫണ്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ഗ്ലോബൽ ബിസിനസ് ലീഡറുമായ ജോർജ് മോളക്കൽ, അമേരിക്കൻ ഡിഫൻസിൽ റിസേർച്ച് & ഡവലപ്പുമെന്റ് വിഭാഗത്തിലെ സീനിയർ പ്രോജക്ട് മാനേജരായ സോളി കുര്യൻ എന്നിവർ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതാണ്.
പ്രസ്തുത പരിപാടിയുടെ കോർഡിനേറ്റർമാരായി മോനു വർഗീസ് (847-946-4749), ജോൺ പാട്ടപതി (847-312-7151), പീറ്റർ കുളങ്ങര, ടോമി ഇടത്തിൽ, ലെജി പട്ടരുമഠത്തിൽ, മനോജ് അച്ചേട്ട്, ഡോ. സിബിൾ ഫിലിപ്പ്, ശ്രീജയ നഷാന്ദ്, മോനി വർഗീസ്, കാൽവിൻ കവലയ്ക്കൽ, ജോഷി വള്ളിക്കളം (312-685-6749) എന്നിവരാണ്.
എല്ലാവരെയും പരിപാടിയിലേക്ക് സ്‌നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.
ജോഷി വള്ളിക്കളം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്