കൊച്ചി: വീഴ്ചയുടെ ആഘാതത്തില്‍ നിന്നും പതിയെ ജീവിതത്തിലേക്ക് തിരികെയെത്തുന്ന് ഉമ തോമസ് എം.എല്‍.എയെ ആശുപത്രിയിലെത്തി കണ്ട് മന്ത്രി ആര്‍. ബിന്ദു. ആശ്വാസ വാക്കുകളുമായി ആശുപത്രിയില്‍ എത്തിയ ആര്‍. ബിന്ദുവിനോട് ഫോണില്‍ വീഡിയോ കോളില്‍ സംസാരിക്കവെയാണ് എം.എല്‍.എ.യെ അതീവ സന്തോഷവതിയായി കാണപ്പെട്ടത്.
ചൊവ്വാഴ്ച വൈകുന്നേരം ആറോടെയാണ് മന്ത്രി, ഉമ തോമസ് ചികിത്സയില്‍ തുടരുന്ന സ്വകാര്യ ആശുപത്രിയില്‍ എത്തിയത്. ഇരുവരും നിറഞ്ഞ ചിരിയോടെയാണ് പരസ്പരം കുശലാന്വേഷണത്തില്‍ ഏര്‍പ്പെട്ടത്. ഡിസംബര്‍ 29-ാം തീയതി കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിക്കിടെ സ്റ്റേജില്‍നിന്ന് വീണാണ് ഉമ തോമസിന് ഗുരുതരമായി പരിക്കേറ്റത്.
അണുബാധയും മറ്റുമുണ്ടാകും എന്നതിനാല്‍ ഉമ തോമസിന്റെ മുറിയിലേക്ക് ആരെയും കടത്തിവിടാത്ത സാഹചര്യത്തിലാണ് മന്ത്രി വീഡിയോ കോളിലൂടെ അവരുമായി സംസാരിച്ചത്. 'സുഖമായിരിക്കുന്നോ' എന്ന മന്ത്രിയുടെ ചോദ്യത്തിന് 'ആശ്വാസമുണ്ട്' എന്നായിരുന്നു എം.എല്‍.എ.യുടെ മറുപടി. 'ശ്രദ്ധിച്ചോളൂ, വേഗം സുഖമാവട്ടെ', എന്ന ആശംസയ്ക്ക് നിറഞ്ഞ ചിരിയോടെ 'ശ്രദ്ധിച്ചോളാം' എന്നും മറുപടി. നിലവില്‍ നല്ല ആശ്വാസമുണ്ട്, വരുന്ന അസംബ്ലി സമ്മേളനത്തില്‍ തനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞേക്കില്ല, മന്ത്രി കാണാന്‍ വന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ഉമ തോമസ് പറഞ്ഞു.
ശേഷം, ആശുപത്രിയില്‍ തന്നെ കാണാനെത്തിയ പരിചയക്കാരോടും ബന്ധുക്കളോടുമെല്ലാം ഉമ തോമസ് വീഡിയോ കോളിലൂടെ തന്നെ സംസാരിച്ചു. അപകടത്തിന് മുമ്പ് എങ്ങനെയായിരുന്നുവോ അതേ ഊര്‍ജസ്വലതയിലേക്ക് എം.എല്‍.എ. തിരിച്ചെത്തുന്ന കാഴ്ചയ്ക്കാണ് പ്രിയപ്പെട്ടവര്‍ വീഡിയോകോളിലൂടെ സാക്ഷ്യംവഹിച്ചത്. ഇതിനിടെ, പേഴ്‌സണല്‍ സ്റ്റാഫിനോട് മണ്ഡലത്തില്‍ നടന്നുകൊണ്ടിരുന്ന വികസന പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് ചോദിക്കാനും എം.എല്‍.എ. മറന്നില്ല. കഴിഞ്ഞ ദിവസം മുതല്‍ കാര്യങ്ങള്‍ സ്വയം ചെയ്യാനാവുന്ന സ്ഥിതിയിലേക്ക് ഉമ തോമസ് എത്തിയിട്ടുണ്ട് എന്ന വിവരം പുറത്തുവന്നിരുന്നു.
സ്വയം ഭക്ഷണം കഴിക്കാവുന്ന സ്ഥിതിയിലേക്ക് എത്തിയിട്ടുണ്ട്. ശ്വാസകോശത്തിനേറ്റ മുറിവുകള്‍ ഏറെക്കുറെ ഭേദപ്പെട്ടിട്ടുണ്ട്. വാരിയെല്ലിനും മറ്റുമേറ്റ ചതവുകള്‍ സുഖപ്പെടാന്‍ ഏറെ സമയമെടുക്കും എന്നെല്ലാമുള്ള വിവരങ്ങളാണ് ആശുപത്രി അധികൃതര്‍ പങ്കുവെച്ചിട്ടുള്ളത്. ഈ ആഴ്ച അവസാനത്തോടെ എം.എല്‍.എ.യ്ക്ക് ആശുപത്രി വിടാന്‍ കഴിഞ്ഞേക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്