തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെജ്‌രിവാളിൻ്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം 

JANUARY 18, 2025, 6:30 AM

ഡൽഹി:  തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അരവിന്ദ് കെജ്‌രിവാൾ സഞ്ചരിച്ച വാഹനം അക്രമിക്കപ്പെട്ടതായി ആം ആദ്മി പാർട്ടി.

തെരഞ്ഞെടുപ്പ് പ്രചാരണം തടസപ്പെടുത്താനുള്ള ബിജെപി ശ്രമമാണ് ആക്രമണമെന്ന് എഎപി ആരോപിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും ആം ആദ്മി പങ്കുവെച്ചിട്ടുണ്ട്. ഡൽഹി നിയോജക മണ്ഡലത്തിൽ വീടുതോറുമുള്ള പ്രചാരണത്തിനിടെയാണ് വാഹനവ്യൂഹം ആക്രമിക്കപ്പെട്ടത്. 

 തോൽവി ഭയന്ന് പരിഭ്രാന്തരായ ബിജെപി അരവിന്ദ് കെജ്രിവാളിനെ ആക്രമിക്കാൻ ഗുണ്ടകളെ നിയോഗിച്ചു എന്ന അടിക്കുറിപ്പോടെയാണ്‌ എഎപി വീഡിയോ പങ്കുവെച്ചത്.

vachakam
vachakam
vachakam

"ബിജെപി സ്ഥാനാർത്ഥി പ്രവേഷ് വർമയുടെ ഗുണ്ടകൾ അരവിന്ദ് കെജ്‌രിവാളിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇഷ്ടികയും കല്ലും ഉപയോഗിച്ച് ആക്രമിക്കുകയും പ്രചാരണം നടത്താൻ കഴിയാത്തവിധം ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു. ബിജെപിക്കാരേ, നിങ്ങളുടെ ഭീരുത്വം നിറഞ്ഞ ആക്രമണത്തിൽ കെജ്‌രിവാൾ ജി ഭയപ്പെടാൻ പോകുന്നില്ല, ഡൽഹിയിലെ ജനങ്ങൾ നിങ്ങൾക്ക് തക്ക മറുപടി നൽകും, " എന്നും ആം ആദ്മി പോസ്റ്റിൽ പങ്കുവെച്ചു. 

വാഹനവ്യൂഹത്തിന് സമീപം ആളുകൾ കരിങ്കൊടി വീശുന്നതും വിഡിയോയിൽ കാണാം.    

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam