മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ ഗ്രാൻസ്ലാം പോരാട്ടത്തിൽ പുരുഷ സിംഗിൾസ് ക്വാർട്ടറിൽ സെർബിയൻ ഇതിഹാസം നൊവാക്ക് ജോക്കോവിച്ച് സ്പാനിഷ് സെൻസേഷൻ കാർലോസ് അൽകാരസ് പോരാട്ടത്തിന് കളമൊരുങ്ങി. പ്രീക്വാർട്ടറിൽ ചെക്ക് താരം ചെറി ലെഹെക്കെയെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയാണ് ജോക്കോവിച്ച് അവസാന എട്ടിൽ ഇടം നേടിയത്. സ്‌കോർ: 6-3, 6-4, 7-6.
പ്രീക്വാർട്ടറിൽ ബ്രിട്ടീഷ് താരം ജാക്ക് ഡ്രാപ്പർ പരിക്കിനെ തുടർന്ന് പിന്മാറിയതിനെത്തുടർന്നാണ് അൽകാരസ് ക്വാർട്ടറിലേക്ക് ടിക്കറ്റെടുത്തത്. അൽകാരസ് 7-6, 5-1ന് മുന്നിട്ടു നിൽക്കുമ്പോഴാണ് ഡ്രാപ്പറുടെ പിന്മാറ്റം.
.ജർമ്മൻ താരം അലക്‌സാണ്ടർ സ്വരേവും ക്വാർട്ടറിൽ എത്തി. ഫ്രാൻസിന്റെ യുഗോ ഹംബേർട്ടിനെതിരെ 1-6, 6-2, 3-6, 2-6 എന്ന സ്‌കോറിനാണ് സ്വരേവ് തോൽപിച്ചത്. വനിതാ സിംഗിൾസിൽ നിലവിലെ ചാമ്പ്യൻ അരീന സബലേങ്ക, കോകോ ഗോഫ് എന്നിവരും ക്വാർട്ടറിൽ എത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്