വാഷിങ്ടൺ ഡിസി: അമേരിക്കൻ പ്രസിഡൻ്റായി ഡോണൾഡ് ട്രംപിന്റെ രണ്ടാം സ്ഥാനാരോഹണം അൽപ സമയത്തിനകം നടക്കും. ട്രംപും സ്ഥാനമൊഴിയുന്ന ജോ ബൈഡനും ക്യാപിറ്റോൾ മന്ദിരത്തിൽ എത്തി.
സത്യപ്രതിജ്ഞാ ചടങ്ങ് തുടങ്ങി. പ്രശസ്ത ഗായകൻ ക്രിസ്റ്റഫർ മാത്യു ആലപിച്ച ദേശഭക്തി ഗാനത്തോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. ഗാനാലാപനത്തിന് സ്ഥാനമൊഴിയുന്ന പ്രസിഡൻ്റ് ജോ ബൈഡനും വൈസ് പ്രസിഡൻ്റ് കമല ഹാരിസും അടക്കം രാജ്യത്തെ പ്രധാന വ്യക്തികൾ ചടങ്ങ് നടക്കുന്ന വേദിയിലേക്ക് ഒന്നൊന്നായി എത്തി കഴിഞ്ഞു.
അതേസമയം വൈസ് പ്രസിഡൻ്റ് ജെഡി വാൻസാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. പിന്നീടാണ് ഡൊണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുക. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്