ന്യൂഡെല്‍ഹി: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി അധികാരമേറ്റ ഡൊണാള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രംപിനെ തന്റെ പ്രിയ സുഹൃത്തെന്ന് വിളിച്ച പ്രധാനമന്ത്രി മോദി, അദ്ദേഹത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു.
'അഭിനന്ദനങ്ങള്‍, എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ 47-ാമത് പ്രസിഡന്റായി നിങ്ങളുടെ ചരിത്രപരമായ സ്ഥാനാരോഹണത്തിന്! നമ്മുടെ രണ്ട് രാജ്യങ്ങള്‍ക്കും പ്രയോജനം ചെയ്യുന്നതിനും ലോകത്തിന് മികച്ച ഭാവി രൂപപ്പെടുത്തുന്നതിനും ഒരിക്കല്‍ കൂടി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.മുന്നിലുള്ള വിജയകരമായ കാലയളവിനായി ആശംസകള്‍!' എക്സ് പോസ്റ്റില്‍ പ്രധാനമന്ത്രി മോദി എഴുതി.
നാല് വര്‍ഷത്തിന് ശേഷം രണ്ടാം തവണയും അധികാരത്തില്‍ തിരിച്ചെത്തിയ ട്രംപ് ഇന്ത്യയോടു മോദിയോടും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ യുഎസ് പ്രസിഡന്റ് ട്രംപിനായി പ്രധാനമന്ത്രി മോദിയുടെ കത്തുമായാണ് വാഷിംഗ്ടണിലേക്ക് പോയിരിക്കുന്നത്. പ്രസിഡന്റ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ജയശങ്കറാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്