പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു; അമേരിക്കയില്‍ ടിക് ടോക്ക് നിരോധനം പ്രാബല്യത്തില്‍

JANUARY 19, 2025, 1:48 AM

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ചൈനീസ് വിഡിയോ ഷെയറിങ് ആപ്പായ ടിക് ടോക്ക് നിരോധനം പ്രാബല്യത്തില്‍. ടിക് ടോക്ക് നിരോധിക്കുന്ന പുതിയ നിയമം ഞായറാഴ്ച മുതലാണ് പ്രാബല്യത്തില്‍ വന്നത്. നിരോധനം വന്നതോടെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് നീക്കം ചെയ്തതായി എപി റിപ്പോര്‍ട്ട് ചെയ്തു.

യുഎസില്‍ 17 കോടി ഉപയോക്താക്കളാണ് ടിക് ടോക്ക് ഉപയോഗിക്കുന്നത്. ആപ്പ് നിരോധിക്കുന്ന നിയമം അമേരിക്കയില്‍ പ്രാബല്യത്തിലായതായി ടിക് ടോക്ക് സന്ദേശത്തില്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ആപ്പിന്റെ നിരവധി സ്‌ക്രീന്‍ഷോട്ടുകളിലാണ് ഇക്കാര്യം പറയുന്നത്. ക്ഷമിക്കണം, ടിക് ടോക്ക് ഇപ്പോള്‍ ലഭ്യമല്ല എന്നാണ് സന്ദേശത്തില്‍ വ്യക്തമാക്കുന്നത്.

ഒന്നുകില്‍ ആപ്പ് ക്ലോസ് ചെയ്യുക അല്ലെങ്കില്‍ പ്ലാറ്റ്‌ഫോമിന്റെ വെബ്‌സൈറ്റിലേക്ക് നയിക്കുന്ന മറ്റൊരു ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് മുന്നോട്ടുപോകാനാണ് ടിക് ടോക്ക് പറയുന്നത്. വെബ്സൈറ്റില്‍ കയറിയാല്‍ ഡാറ്റ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ ഇത് പ്രോസസ് ചെയ്യാന്‍ ദിവസങ്ങള്‍ എടുത്തേക്കാം എന്നും ടിക് ടോക്ക് അറിയിച്ചതായും എപി റിപ്പോര്‍ട്ട് ചെയ്യുന്നു.

ദേശീയ സുരക്ഷയുടെ പേരില്‍ യുഎസില്‍ ടിക് ടോക്ക് നിരോധിക്കുന്ന നിയമം ശനിയാഴ്ച സുപ്രീം കോടതി ശരിവച്ചിരുന്നു. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് പാസാക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പിട്ട നിയമപ്രകാരം, ടിക് ടോക്കിന്റെ ചൈന ആസ്ഥാനമായുള്ള മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സിന്, പ്ലാറ്റ്‌ഫോമിന്റെ അമേരിക്കന്‍ പ്രവര്‍ത്തനം അംഗീകൃത വൃക്തിക്ക് വില്‍ക്കാന്‍ ഒമ്പത് മാസത്തെ സമയം അനുവദിച്ചിരുന്നു. സമയപരിധി അവസാനിച്ച പശ്ചാത്തലത്തിലാണ് ടിക് ടോക്ക് നിരോധനം പ്രാബല്യത്തില്‍ വന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam