ജനപങ്കാളിത്തം അലയടിച്ച സുന്ദര സുദിനമായി സ്‌നേഹതീരം ക്രിസ്മസ് ന്യൂ ഇയർ ആഘോഷം

JANUARY 17, 2025, 6:44 PM

ഫിലഡൽഫിയ: ഫിലാഡൽഫിയ മലായളി കമ്യൂണിറ്റിയിൽ പരസ്പര സ്‌നേഹ സഹായ സൗഹാർദ്ദങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് കേരളപ്പിറവിദിനത്തിൽ രൂപംകൊണ്ട, ഫിലഡൽഫിയ സ്‌നേഹതീരത്തിന്റെ പ്രഥമ ക്രിസ്തുമസ് ന്യൂഇയർ ആഘോഷം, ജനപങ്കാളിത്തം കൊണ്ടും, ആകർഷകവും, അടുക്കും ചിട്ടയുമുള്ള പരിപാടികളാലും ആതിഗംഭീരമായി നടത്തപ്പെട്ടു.

ജനുവരി 4 ന് ശനിയാഴ്ച രാവിലെ 11:30 മുതൽ 3 മണിവരെ ക്രൂസ് ടൗണിലുള്ള മയൂര ഹാളിൽ വെച്ച് നടന്ന പരിപാടി എല്ലാവിധത്തിലും സ്‌നേഹതീരത്തിന്റെ അഭിമാന നിമിഷങ്ങളായിരുന്നു. പ്രോഗ്രാമിൽ വന്നുചേർന്ന ഏവരും ഒന്നിച്ചു ക്രിസ്മസ് കേക്ക് മുറിച്ചു കൊണ്ടാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. ഫിലഡൽഫിയ സിറ്റി എച്ച് ആർ സൂപ്പർവൈസർ ഐവി മാത്യൂസ് നൽകിയ മനോഹരമായ ക്രിസ്തുമസ് സന്ദേശം ഏറെ ഹൃദ്യമായിരുന്നു.


vachakam
vachakam
vachakam

സ്‌നേഹബന്ധങ്ങൾക്കും, പരസ്പര സഹായ സഹകരണങ്ങൾക്കും പ്രധാന്യം കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിൽ, ആഘോഷങ്ങളിൽ മാത്രം ഒതുങ്ങാതെ, പരസ്പര സൗഹൃദങ്ങൾക്കും, സഹായങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ട് ആരംഭിച്ച സ്‌നേഹതീരത്തിന്റെ മഹനീയ പ്രവർത്തനങ്ങളും, ഒത്തുകൂടലുകളും, ഭാവി പ്രവർത്തനങ്ങളും ഈ പ്രദേശത്തിനും, മറ്റുള്ളവർക്കും എന്നും മാതൃകയാകട്ടെയെന്നും ശ്രീമതി ഐവി മാത്യൂസ് തന്റെ സന്ദേശത്തിൽ പറഞ്ഞു.

സ്‌നേഹതീരത്തിന്റെ പിറവിയുടെ തുടക്കവും, ഉദ്ദേശവും, ഭാവി പരിപാടികളും ഷിബു വർഗീസ് കൊച്ചുമഠം ചടങ്ങിൽ വിശദീകരിച്ചു. ഈ വർഷത്തെ ഭാവി പരിപാടികൾക്കുവേണ്ടി, വെൽഫയർ ആൻഡ് പിക്‌നിക് കമ്മിറ്റി, സമ്മറിലേക്ക് പ്ലാൻ ചെയ്യുന്ന 3 ഡേയ്‌സ് ടൂർ, സ്‌നേഹതീരം കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുക്കുന്ന സമ്മർ പിക്‌നിക്ക് എന്നിവയുടെ പ്ലാനും പദ്ധതികളും നടപ്പിലാക്കുവാൻ, രാജു ശങ്കരത്തിൽ, കൊച്ചുകോശി ഉമ്മൻ, സാജൻ തോമസ്, ബിജു എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ, സജു മാത്യു, ഗ്ലാഡ്‌സൺ മാത്യു, ബെന്നി മാത്യു, മാത്യു ജോർജ്, ദിനേഷ് ബേബി, സാബു കുഞ്ഞുകുഞ്ഞു, ഗോഡ്‌ലി തോമസ്, ജോർജ് തടത്തിൽ, ഷിബു മാത്യു, അനിൽ ബാബു എന്നീ അംഗങ്ങളടങ്ങിയ കമ്മറ്റിയെ തദവസരത്തിൽ തിരഞ്ഞെടുത്തു ചുമതലയേൽപ്പിച്ചു.


vachakam
vachakam
vachakam

ഭാവി പരിപാടിയെക്കുറിച്ചുള്ള പ്രവർത്തനങ്ങളുടെ പുരോഗമന വിവരങ്ങൾ പുറകാലെ അറിയിക്കുന്നതാണ് എന്ന് ചുമതലയേറ്റ കമ്മറ്റി അംഗങ്ങൾ പറഞ്ഞു. അതുപോലെ കമ്മ്യൂണിറ്റിയുമായുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനു 10 ആഗങ്ങളുള്ള അഡൈ്വസറി കമ്മിറ്റിയും പ്രവർത്തനം ആരംഭിച്ചു. ഭാവിപരിപാടികൾ പുറകാലെ അറിയിക്കുന്നതാണ്. സ്‌നേഹതീരത്തിലെ എല്ലാ അംഗങ്ങളുടെയും വിശേഷ ദിവസങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഡയറക്ടറി തയ്യാറാകുന്നതിനുള്ള പ്രഥമ പ്രവർത്തനങ്ങൾക്ക് വനിതാ വിഭാഗം കോർഡിനേറ്റർ ശ്രീമതി സുജാ കോശിയുടെ നേതൃത്വത്തിൽ തുടക്കമിട്ടു.

വനിതാ കോർഡിനേറ്റർസ് ആയ സുനിത എബ്രഹാം, ദിവ്യ സാജൻ, സുജ കോശി, അനിത എന്നിവരുടെ നേതൃത്വം എടുത്തു പറയേണ്ട കാര്യമാണ്. രോഗി സന്ദർശനം, മറ്റു കമ്മ്യൂണിറ്റി മീറ്റിംഗ് തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുത്തു വേണ്ട ക്രമീകരണങ്ങൾ ചെയ്യുന്നതാണ്.

vachakam
vachakam
vachakam


സ്‌നേഹതീരം വനിതാ വിംഗിന്റെ നേതൃത്വത്തിൽ നടത്തിയ ക്രിസ്തുമസ് ഗാനങ്ങൾ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ലിസ ജോൺ, ദിവ്യ ബാബു, ലിൻസ് ജോൺ, സുനിത എബ്രഹാം, സുജാ കോശി, സൂസൻ വർഗീസ്, അനിത, ഗ്ലാഡ്‌സൺ മാത്യു, അനു കോശി, റെനി ജോസഫ്, എബ്രഹാം വർഗീസ്, ബിജു എബ്രഹാം, മനോജ് മാത്യു, അലക്‌സ് മാത്യു എന്നിവരുടെ ഗാനങ്ങൾ ഹൃദ്യവും ശ്രവണ സുന്ദരവുമായിരുന്നു. വാദ്യോപകരണത്തോട് ലിസ ജോൺ, ലിൻസ് ജോൺ, ദിവ്യ ബാബു എന്നിവർ ചേർന്ന് നടത്തിയ സംഗീത വിരുന്നു വളരെ ഹൃദ്യമായിരുന്നു.

പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച വിവിധ കോർഡിനേറ്റേഴ്‌സുമാരായ രാജു ശങ്കരത്തിൽ, കൊച്ചുകോശി ഉമ്മൻ, സാജൻ തോമസ്, ബിജു എബ്രഹാം, സുജ കോശി, സുനിത എബ്രഹാം, ദിവ്യ സാജൻ, ഉമ്മൻ മത്തായി, അനിൽ ബാബു, ഗ്ലാഡ്‌സൺ മാത്യു, ജോർജ് തടത്തിൽ, ഉമ്മൻ പണിക്കർ, ബിനു ജേക്കബ്, മാത്യൂസ് ടി വർഗീസ്, കാരൾ ഗാനപരിശീലനത്തിന് നേതൃത്വം നൽകിയ സുജ കോശി, സുനിത എബ്രഹാം, ദിവ്യ സാജൻ, സുജ ഏബ്രഹാം, അനിത ജോസി തുടങ്ങിയവരുടെ സേവനങ്ങൾ പരിപാടിയുടെ വൻ വിജയത്തിന് മുഖ്യ പങ്കുവഹിച്ചു. ഫിലിപ്പ് സക്കറിയ, ഗോഡ്‌ലി തോമസ്, ദിനേഷ് ബേബി, അമൽ മാത്യു, ഷൈജു തമ്പി, എബ്രഹാം വർഗീസ്, സാബു കുഞ്ഞുകുഞ്ഞ്, ജിജു ജോർജ്, മാത്യു ജോർജ്, എബ്രഹാം കുര്യാക്കോസ്, ഷിബു മാത്യു എന്നിവരടങ്ങിയ ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ സേവനവും എടുത്തു പറയേണ്ടതായിട്ടുണ്ട്.


വന്നുചേർന്ന ഏവർക്കും ക്രിസ്തുമസ്സ് ഫാദർ ആകർഷകവും മാന്യവുമായ സമ്മാനപ്പൊതികൾ കൈമാറി, ഫാദറിനൊപ്പം നിർത്തി ഫോട്ടോയുമെടുപ്പിച്ച് സന്തോഷത്തോടെയാണ് മടക്കി അയച്ചത്. ഇങ്ങനെയൊരു നിമിഷം മറ്റെങ്ങും ഇതുവരെയും നടന്നിട്ടില്ല എന്ന് എല്ലാവരും ഏകസ്വരത്തിൽ അത്ഭുതത്തോടെ പറഞ്ഞു. എബ്രഹാം കുര്യാക്കോസ് ആയിരുന്നു ക്രിസ്തുമസ് ഫാദർ.

യഥേഷ്ടം എടുത്തു കഴിക്കുവാൻ 30ൽ പരം രുചികരമായ വ്യത്യസ്ത വിഭവങ്ങൾ അടങ്ങിയ വൻ ബുഫെയായിരുന്നു ഈ പരിപാടിയുടെ മറ്റൊരു ഹൈലൈറ്റ്. ഫുഡ് കോർഡിനേറ്റർ സാജൻ തോമസ്, ഉമ്മൻ മത്തായി എന്നിവരുടെ നേതൃത്വം, ഫുഡ് അറേൻജ്‌മെന്റസ്, കേക്ക് വൈൻ സെർവിങ് എന്നിവ മികച്ചതാക്കി.


സ്‌നേഹതീരത്തിന് എന്നും അഭിമാനിക്കാനുതകുന്ന മറ്റൊരു പൊൻതൂവലായി മാറിയ ഈ പ്രോഗ്രാമിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ഏവർക്കും ട്രെഷറാർ കൊച്ചുകോശി ഉമ്മൻ നന്ദി പറഞ്ഞു. റിസപ്ഷൻ കമ്മിറ്റി കോർഡിനേറ്റഴ്‌സ് ആയ അനിൽ ബാബു, ഗ്ലാഡ്‌സൺ മാത്യു കൾച്ചറൽ കോർഡിനേറ്റഴ്‌സ് ആയ ബിജു എബ്രഹാം, ദിവ്യ സാജൻ, മീഡിയ കോർഡിനേറ്റർ ബിനു ജേക്കബ്, മാത്യൂസ് ടി വർഗീസ്, ട്രെഷറാർ കൊച്ചുകോശി ഉമ്മൻ, ജോർജ് തടത്തിൽ (അസിസ്റ്റന്റ് ട്രെഷറാർ) ഓഡിറ്റർ ഉമ്മൻ പണിക്കർ, കോർഡിനേറ്റർസ് രാജു ശങ്കരത്തിൽ, സുനിത എബ്രഹാം, സുജാ കോശി എന്നിവരുടെ ആത്മാർത്തമായ സേവനങ്ങൾ പരിപാടിയുടെ വിജയ ഘടകമായിരുന്നു.

ഡ്രം സെറ്റ് ഉൾപ്പെടെയുള്ള വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി സാജൻ തോമസിന്റെ നേതൃത്വത്തിൽ എല്ലാവരും ചേർന്നുള്ള മനോഹരമായ ക്രിസ്മസ് കാരൾ ഗാനത്തോടുകൂടി സ്‌നേഹതീരം ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷപരിപാടികൾക്കു തിരശീല വീണു.

ഷിബു വർഗീസ് കൊച്ചുമഠം


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam