എസ്.ബി കോളജ് പൂർവ്വ വിദ്യാർത്ഥി മഹാസമ്മേളനത്തിന് അമേരിക്കൻ എസ്.ബി അലുമിനൈകളുടെ ഐക്യദാർഢ്യവും മംഗളാശംസകളും

JANUARY 17, 2025, 6:57 PM

ഷിക്കാഗോ: ചങ്ങനാശേരി എസ്.ബി കോളജ് അലുമിനൈ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജനുവരി 26ന് എസ്.ബി കോളജിൽ വച്ച് നടക്കുന്ന എസ്.ബി കോളജ് പൂർവ്വ വിദ്യാർത്ഥി മഹാസമ്മേളനത്തിന് അമേരിക്കൻ ഐക്യനാടുകളിലെ എല്ലാ എസ്.ബി അലുമിനൈകളുടെ ഐക്യദാർഢ്യവും മംഗളാശംസകളും.

അലുമിനൈ അസോസിയേഷൻ പ്രസിഡന്റ് ഡോ.എൻ.എം മാത്യു സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കും. എസ്.ബി പൂർവ്വ വിദ്യാർത്ഥികൂടിയായ ബാംഗ്‌ളൂർ സേവ്യർ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് എന്റർപ്രണർഷിപ്പ് ചെയർമാനുമായ പ്രൊഫ. ജെ. ഫിലിപ്പ് മുഖ്യാതിഥിയാകും.

ഈ എസ്ബി പൂർവവിദ്യാർഥി മഹാസമ്മേളനത്തിലേക്ക് കോളേജ് പ്രിൻസിപ്പലായ റവ.ഫാ. റെജി പ്ലാത്തോട്ടവും എസ്ബി അലുംനി അസോസിയേഷൻ പ്രസിഡന്റ് ഡോ.എൻ.എം.മാത്യുവും സെക്രട്ടറി  ഡോ.ഷിജോ കെ. ചെറിയാനും മറ്റു ഭാരവാഹികളും അമേരിക്കൻ ഐക്യനാടുകളിലെ എല്ലാ എസ്ബി അലുംനികളെയും അതിലുപരി അവധിക്കാലം ചിലവഴിക്കുവാനോ അല്ലാതെയോ വന്നിട്ടുള്ള എല്ലാ അമേരിക്കൻ എസ്ബി അലംനികളെയും  പ്രത്യേകം ക്ഷണിച്ചിരുന്നതായി ഈ മാധ്യമ കുറിപ്പിലൂടെ ഏവരേയും അറിയിക്കുന്നു.

vachakam
vachakam
vachakam

മികച്ച വിദ്യാർത്ഥികൾക്കുള്ള വിവിധ സ്‌കോളർഷിപ്പുകളുടെ വിതരണം, അമ്പത് വർഷം പിന്നിട്ട പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കൽ, കലാസന്ധ്യ എന്നീ വൈവിധ്യമാർന്ന പരിപാടികൾ സമ്മേളനത്തിന്റെ മാറ്റ് വർദ്ധിപ്പിക്കും.

ഈ സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ കമ്മിറ്റികൾ ഊർജ്ജിതമായി പ്രവർത്തിക്കുന്നു. ഇതിന്റെ മുന്നോടിയായി എസ്.ബി കോളജിൽ വച്ച് ജനുവരി ആദ്യം ഒരു വിളംബര സമ്മേളനവും നടത്തി.

അലുമിനൈ അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ.എം. മാത്യു, സെക്രട്ടറി ഡോ. ഷിജോ കെ. ചെറിയാൻ, അസോസിയേഷന്റെ മറ്റ് നേതൃനിരയിലുള്ള ഡോ. ജോസഫ് ജോബ്, ഡോ. സെബിൻ എസ്. കൊട്ടാരം, ബ്രിഗേഡിയർ ഒ.എ. ജെയിംസ്, ഡോ. ജോസ് പി. ജേക്കബ്, സിബി ചാണ്ടി, ഡോ. ജോർജ് സി. ചേന്നാട്ടുശേരി എന്നിവർ വിവിധ തലത്തിൽ വിവിധ രീതികളിൽ സമ്മേളനത്തിന്റെ വിജയത്തിനായി ഒത്തൊരുമിച്ച് കോളജ് അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്നു.

vachakam
vachakam
vachakam

അതിരൂപതാ വികാരി ജനറാളും കോളജ് മാനേജരുമായ മോൺ. ആന്റണി ഏത്തക്കാട്ട്, കോളജ് പ്രിൻസിപ്പൽ റവ.ഫാ. റെജി പ്ലാത്തോട്ടം, വൈസ് പ്രിൻസിപ്പൽമാരായ ഡോ. ടെഡി കാഞ്ഞൂപ്പറമ്പിൽ, ഡോ. കെ. സിബി ജോസഫ് എന്നിവരും മറ്റ് നിരവധി കോളജ് അധികൃതരും, അലുമിനൈ അസോസിയേഷൻ ഭാരവാഹികളും അതിന്റെ അംഗങ്ങളുമായി  സമ്മേളനത്തിന്റെ വിജയത്തിനുവേണ്ടി കൈകോർത്ത് ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുന്നു.

ഒരിക്കൽക്കൂടി ഈ എസ്.ബി പൂർവ്വ വിദ്യാർത്ഥി മഹാസമ്മേളനത്തിന് അമേരിക്കൻ ഐക്യനാടുകളിലെ എസ്.ബി അലുമിനൈകളുടെ ഐക്യദാർഢ്യവും മംഗളാശംസകളും വിവരങ്ങൾക്ക്: 847-219-4897.  

ആന്റണി ഫ്രാൻസിസ്‌

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam