നായർ ബനവലന്റ് അസോസിയേഷൻ മകര സംക്രാന്തി ആഘോഷിച്ചു

JANUARY 17, 2025, 6:55 AM

ന്യൂയോർക്ക്: ന്യൂയോർക്ക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എൻ.ബി.എയുടെ ഈ വർഷത്തെ മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ സമാപനം ഭക്തിനിർഭരമായ പൂജാവിധികൾ പ്രകാരം ജനുവരി 12 ഞായറാഴ്ച എൻ.ബി.എ സെന്ററിൽ നടന്നു. ഈ വർഷത്തെ പൂജാപരിപാടികളിൽ ന്യുയോർക്ക് അയ്യപ്പ സേവാ സംഘവും ആതിഥേയത്വം വഹിച്ചു.

എൻ.ബി.എ പ്രസിഡന്റ് ക്രിസ് തോപ്പിലിന്റെ നേതൃത്വത്തിൽ പ്രത്യേകം സജ്ജമാക്കിയ ശ്രീകോവിൽ എല്ലാ ഭക്തജനങ്ങളുടെയും ശ്രദ്ധ പിടിച്ചു പറ്റി. സുധാകരൻ പിള്ളയുടെ കരവിരുതാണ് അതിനു പിന്നിൽ പ്രവർത്തിച്ചത്. രണ്ടു മണിക്കൂർ നീണ്ടുനിന്ന ഭജനയ്ക്ക് ശേഷം പ്രത്യേക പൂജാരിയുടെ കാർമികത്വത്തിൽ പൂജാ വിധികൾ ആരംഭിച്ചു. പൂജയിൽ പാരികർമിയായി മഹാദേവ ശർമ്മ പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ പ്രിയ പത്‌നി ഹേമ, ഡോ. ഉണ്ണി തമ്പി, രാകേഷ് നായരുടെ കുടുംബവും സഹായിച്ചു.

കൊറോണയുടെ അതിപ്രസരത്തിൽ ആണ്ടുപോയ കഴിഞ്ഞ മൂന്നുനാലു വർഷങ്ങൾക്കു ശേഷം എല്ലാവരും ഒത്തുചേർന്നപ്പോൾ ഉണ്ടായ സ്‌നേഹപ്രകടനങ്ങൾ ഈ സംഗമത്തിനു മാറ്റു കൂട്ടി. എല്ലാ ഹിന്ദു മതവിശ്വാസികളെയും പങ്കെടുപ്പിക്കാൻ കഴിഞ്ഞ ഒരു സംരംഭം എന്ന നിലയിലും ഈ സംരഭം ശ്രദ്ധിക്കപ്പെട്ടു.

vachakam
vachakam
vachakam

പ്രഥമ വനിത വത്സാ കൃഷ്ണ ഭദ്രദീപം കൊളുത്തി ചടങ്ങുകൾ ആരംഭിച്ചു. കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (KHNA), പ്രസിഡന്റ് ഡോ. നിഷാ പിള്ള, മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് (MANTRAH), ബോർഡ് ഓഫ് ട്രസ്റ്റീ ചെയർ അഡ്വ. വിനോദ് കെആർകെ, ട്രസ്റ്റീ മെമ്പർ ഡോ. മധു പിള്ള, എൻ.ബി.എയുടെ ആദ്യകാല പ്രവർത്തകരായ സി.എം. വിക്രം, ഉണ്ണികൃഷ്ണ മേനോൻ, ബാലകൃഷ്ണൻ നായർ, ഡോ. ചന്ദ്രമോഹൻ തുടങ്ങി പല മുതിർന്ന വ്യക്തികളും പങ്കെടുത്തു.

ശ്രീ നാരായണ അസോസിയേഷനെ പ്രതിനിധീകരിച്ച് സെക്രട്ടറി ബിജു ഗോപാലൻ സന്നിഹിതനായിരുന്നു. അയ്യപ്പ സേവാ സംഘം പ്രസിഡന്റ് ഗോപിനാഥ് കുറുപ്പ് എല്ലാ പൂജാ കർമ്മങ്ങൾക്കും നേതൃത്വം നൽകി. എൻ.ബി.എ സെക്രട്ടറി രഘുവരൻ നായർ, വൈസ് പ്രസിഡന്റ് ബാബു മേനോൻ, ട്രഷറർ രാധാമണി നായർ, പുരുഷോത്തമ പണിക്കർ, ട്രസ്റ്റീ മെമ്പർമാരായ വനജാ നായർ, ജി.കെ. നായർ എന്നിവരുടെയും നേതൃത്വം എടുത്തു പറയേണ്ടിയിരിക്കുന്നു. പടിപൂജ, ദീപാരാധന എന്നിവക്ക് ശേഷം ഹരിവരാസനം ചൊല്ലി ചടങ്ങുകൾക്ക് സമാപനം കുറിച്ചു. ജയപ്രകാശ് നായർ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam