'ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്ക' എന്ന അമേരിക്കൻ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫോമയുടെ നേതൃത്വത്തിൽ വിദ്യാർത്ഥിനിക്ക് സഹായധനം നൽകി. മാവേലിക്കര എംഎൽഎ അരുൺകുമാർ എം.എസ് ചടങ്ങിൽ സംബന്ധിച്ചു. ''ഹെൽപ്പിംഗ് ഹാൻഡ്' എന്ന ചാരിറ്റിപ്രവർത്തനത്തിന്റെ ഭാഗമായാണ് നിർധന കുടുംബത്തിലെ ബിരുദ വിദ്യാർത്ഥിനിക്ക് സാമ്പത്തിക സഹായം നൽകിയത്.
നിർധനരും നിരാലംബരുമായവരെ ചേർത്ത് പിടിക്കുന്നതിനും അവരെ സാമ്പത്തികമായി സഹായിക്കുന്നതിനുമായി ഫോമ നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനമാണ് 'ഹെൽപിങ് ഹാൻഡ്'. മാവേലിക്കര ബിഷപ് മൂർ കോളേജിലെ ബിരുദ വിദ്യാർത്ഥിനിക്കാണ് ഫോമ സഹായം നൽകിയത്. എൻസിസി വഴിയാണ് ഫോമ ഭാരവാഹികൾ വിദ്യാർത്ഥിനിയുടെ ദുരിതപൂർണമായ ചുറ്റുപാടുകളെക്കുറിച്ച് അറിയുന്നത്.
രോഗികളായ മാതാപിതാക്കളുടെ ചികിത്സാച്ചിലവും സ്വന്തം പഠനച്ചിലവുമെല്ലാം ജീവിതം തന്നെ വഴിമുട്ടിച്ചപ്പോഴും അതിലൊന്നും തളരാതെ പാർട് ടൈം ജോലി ചെയ്തും നന്നായി പഠിച്ചും ജീവിതത്തോടു പൊരുതുന്ന വിദ്യാർത്ഥിനിയുടെക്കുറിച്ച് കേട്ടറിഞ്ഞതോടെ ഫോമ ഇത്തവണത്തെ തങ്ങളുടെ സഹായഹസ്തം ഈ പെൺകുട്ടിക്ക് തന്നെയെന്ന് തീരുമാനിക്കുകയായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ കിടപ്പുരോഗികളാണ്. ഒരു സഹോദരനുള്ളതും രോഗാവസ്ഥയിലാണ്. മറ്റാരും ആശ്രയമില്ലാത്ത വിദ്യാർത്ഥിനി പഠനത്തോടൊപ്പം താൽക്കാലിക ജോലികൾ കൂടി ചെയ്താണ് വീട്ടുചെലവുകളും ആശുപത്രിച്ചിലവുകളും അതോടൊപ്പം തന്റെ പഠനച്ചിലവുകളും കണ്ടെത്തുന്നത്.
പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവു പുലർത്തുന്ന തങ്ങളുടെ വിദ്യാർത്ഥിനിയെക്കുറിച്ച് കോളേജ് അധികൃതർക്കും നല്ല അഭിപ്രായമാണ്. ആറു വർഷമായി ഫോമയുടെ നേതൃത്വത്തിൽ നടത്തി വരുന്ന ജീവകാരുണ്യപ്രവർത്തനമാണ് 'ഹെൽപിങ് ഹാൻഡ്' അർഹരായവരെ കണ്ടെത്തി അവർക്ക് സഹായം ലഭ്യമാക്കുന്ന പദ്ധതിയിലൂടെ ഇതുവരെ നിരവധിയാളുകളെ സഹായിക്കാൻ സാധിച്ചിട്ടുണ്ട്. മാവേലിക്കര എംഎൽഎ അരുൺകുമാർ എം.എസിന്റെ സാന്നിധ്യത്തിലാണ് ഫോമ ഭാരവാഹികൾ വിദ്യാർത്ഥിനിക്ക് സാമ്പത്തികസഹായം കൈമാറിയത്.
എംഎൽയ്ക്കു പുറമേ ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, സിജിൽ പാലയ്ക്കലോടിട്രഷറർ, സുബിൻ കുമാരൻകൺവൻഷൻ കോചെയർ, സാജു വർഗീസ്‌ഫോമാ ന്യൂസ് ടീം, ബിനു കുര്യാക്കോസ്‌സിഇഒ കേരള അഡ്വഞ്ചർ ടൂറിസം, ഡോ.രഞ്ജിത്ത് മാത്യു എബ്രഹാം ബിഷപ് മൂർ കോളേജ് പ്രിൻസിപ്പൽ, ഡോ. ആൻ ആഞ്ചലിൻ വൈസ് പ്രിൻസിപ്പൽ, മിസ്റ്റർ ഫിലിപ്പ് എം.വർഗീസ് Bursar, മേജർ സിജി.പി.ജോർജ് എച്ച്ഒഡി ഫിസിക്കൽ എഡ്യൂ & എൻസിസി ഓഫീസർ, ഡോ. ലിന്നറ്റ് കഝഅഇ കൺവീനർ, ഡോ.സുധ മലയാളം ഫാക്കൽറ്റി വിഭാഗം, സന്തോഷ്‌കോളേജ് സൂപ്രണ്ട്, മിസ്റ്റർ അജിഹെഡ് അക്കൗണ്ടന്റ്, അരുൺകുമാർ എം.എസ്എം.എൽ.എ, ഡോ.രഞ്ജിത്ത് മാത്യു എബ്രഹാം, മുരളി തഴക്കരഎക്‌സി. പഞ്ചായത്ത് പ്രസിഡന്റ്, രാജേഷ് തഴക്കരമാനേജർ എസ്.വി.എൽ.പി സ്‌കൂൾ, പി.എം.സുഭാഷ്‌സെക്രട്ടറി എസ്.വി.എൽ.പി സ്‌കൂൾ, അംബിക സത്യനേശൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ,് ഫിലിപ്പ് എം.വർഗീസ്‌കോളേജ് Bursar, സാം പൈനുംമൂട്കുവൈറ്റ് അസോസിയേഷൻ, മുഹമ്മദ് എൻകോളേജ് യൂണിയൻ ചെയർമാൻ, സൂരജ് എസ്‌യൂണിയൻ അംഗം, എൻസിസി കേഡറ്റുകളായമരിയ ജെനി, സൂര്യ, മരിയ ജോസഫിന തുടങ്ങിയവർചടങ്ങിൽ സംബന്ധിച്ചു.
സജു വർഗീസ്, ഫോമാ ന്യൂസ് ടീം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്