'പെൻസിൽവാനിയ ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് ഓർഗനൈസേഷൻ' എന്ന പിയാനോയുടെ ഹോളിഡേ പാർട്ടിയും പുതിയ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാചടങ്ങും നോർത്ത് ഈസ്റ്റ് ഫിലഡൽഫിയയിലെ മയൂരാ റസ്റ്റോറന്റിൽ നടന്നു. വിവിധ പരിപാടികൾ സംഘടിപ്പിച്ച് ആഘോഷപൂർവ്വം നടന്ന പാർട്ടിയിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കായി വിഭവസമൃദ്ധമായ അത്താഴ വിരുന്നും ഒരുക്കിയിരുന്നു. വൈസ് പ്രസിഡന്റ് സൂസൻ സാബു ആമുഖ പ്രസംഗം നടത്തി.
സെക്രട്ടറി അനോഖ റോയി ഓരോരുത്തരേയും ചടങ്ങിലേക്കു സ്വാഗതം ചെയ്തു. പുതിയ ഭരണാസമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കു സൂസൻ സാബു മുൻ പ്രസിഡന്റ് സാറാ ഐപ്പിനെ ക്ഷണിച്ചു. മുൻ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലൈലാ മാത്യു പുതിയ ഭരണസമിതി അംഗങ്ങളെ വേദിയിലേക്കു ക്ഷണിച്ചു. സാറ ഐപ്പ് ചൊല്ലിക്കൊടുത്ത നൈറ്റിങ്ങേൽ പ്രതിജ്ഞ ഏറ്റുചൊല്ലി പുതിയ ഭാരവാഹികൾ അധികാരമെറ്റെടുത്തു.
പിയാനോ പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത മുൻ സെക്രട്ടറി കൂടിയായ ബിന്ദു എബ്രഹാം അധ്യക്ഷ പ്രസംഗം നടത്തി. പാർട്ടിയിൽ പങ്കെടുക്കാനെത്തിയ ഓരോരുത്തരേയും സ്വാഗതം ചെയ്യുകയും നന്ദി പറയുകയും ചെയ്ത ബിന്ദു എബ്രഹാം ഇതിനു മുൻപു രണ്ടു തവണയും പിയാനോ സംഘടിപ്പിച്ച ഹോളിഡേ പാർട്ടികൾ വിജയകരമായിരുന്നുവെന്ന കാര്യം ചൂണ്ടിക്കാട്ടി. നഴ്‌സുമാർ പിയാനോ അംഗങ്ങളായിരിക്കേണ്ടതിന്റെ ആവശ്യകതയും അതുവഴിയുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ചും ബിന്ദു എബ്രഹാം സംസാരിച്ചു.
പുതിയ ഭരണസമിതിയിൽ ബിന്ദു എബ്രഹാം പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പിയാനോയുടെ സ്ഥാപക പ്രസിഡന്റും പെൻസിൽവേനിയ നേഴ്‌സസ് ബോർഡ് മെമ്പറുമായ ബ്രിജിറ്റ് വിൻസെന്റാണ് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റായി സ്ഥാനമേറ്റത്. പിയാനോയുടെ തുടക്കം മുതൽ ഇപ്പോൾ വരെ എല്ലാകാര്യങ്ങളിലും സഹകരിച്ച് കൂടെ നിൽക്കുന്ന മാർഗ്ഗദർശികൂടെയാണ് ബ്രിജിറ്റ് വിൻസെന്റ്. അമേരിക്കയിൽ ബിനസിനസ്സ് നടത്തുകയും ഏഷ്യാനെറ്റ് ന്യൂസിന്റ അമേരിക്കൻ പ്രതിനിധിയുമായ ഭർത്താവ് വിൻസെന്റ് ഇമ്മാനുവലും എല്ലാ സഹകരണവുമായി സംഘടനയ്‌ക്കൊപ്പമുണ്ട്.
നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് ഓഫ് നോർത്ത് അമേരിക്ക (NAINA)യുടെ എപിആർഎൻ ചെയർ ആയ ഡോ. ബിനു ഷാജിമോൻ നൈനയെയും വരാനിരിക്കുന്ന സമ്മേളനത്തെയും കുറിച്ച് സംസാരിച്ചു. കഴിഞ്ഞ രണ്ടു വർഷമായി പിയാനോയുടെ ഒരു വിംഗായി പ്രവർത്തിക്കുന്ന ഡോ. ബിനു ഷാജിമോൻ അഡ്വാൻസ്ഡ് പ്രാക്ടിക്കൽ രജിസ്‌ട്രേഡ് നഴ്‌സുമാരെ വളരെ നല്ല രീതിയിൽ കോഡിനേറ്റ് ചെയ്യുന്നു. പിയാനോ മുൻ പ്രസിഡന്റും നിലവിൽ അഡൈ്വസറി ബോർഡ് ചെയറും നൈനയുടെ ഈവന്റ് ഫണ്ട് റെയ്‌സിങ് കോഡിനേറ്ററുമായ സാറ ഐപ് നൈന കോൺഫറൻസിന് ആവശ്യമായ ഫണ്ടിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു. പിയാനോയുടെ നേതൃത്വമേറ്റെടുത്ത ശേഷം കഴിഞ്ഞ രണ്ടു വർഷമായി മികച്ച രീതിയിൽ സംഘടനയെ നയിക്കുകയും പ്രവർത്തനങ്ങൾ കോഡിനേറ്റ് ചെയ്യുകയും ചെയ്ത വ്യക്തി കൂടിയാണ് സാറ ഐപ്.
വൈസ് പ്രസിഡന്റ് സൂസൻ സാബു, സെക്രട്ടറി അനോഖ റോയി, ജോ. സെക്രട്ടറി സിമി തോമസ്, ട്രഷറർ ലൈലാ മാത്യു, ജോ. ട്രഷറർ ജിഷാ തോമസ്, ഓഡിറ്റർ മറിയാമ്മ തോമസ്, എപിആർഎൻ ചെയർ ലീന തോമസ്, എപിആർഎൻ കോ ചെയർജാൻസി ജോർജ്, ടിന, ബ്രിജിറ്റ് പാറപ്പുറത്ത്, അഡൈ്വസറി ബോർഡ് ചെയർ സാറ ഐപ്, അഡൈ്വസറി ബോർഡ് മെമ്പേർസ്‌സന്തോഷ് സണ്ണി, ജോർജ് നടവയൽ, എജ്യുക്കേഷൻ ചെയർ ഷേർലി ജീവൻ, എജ്യുക്കേഷൻ കോ ചെയർ ടിന്റു ജോർജ്, ജെയ്‌സി ഐസക്, റിസർച് ആൻഡ് പ്രൊഫഷണൽ ഡവലപ്‌മെന്റ് ചെയർ സെൽവ സുനിൽ, അവാർഡ്‌സ് ആൻഡ് സ്‌കോളർഷിപ് ചെയർ ജ്യോതി സിജു, റിസർച് ആൻഡ് പ്രൊഫഷണൽ ഡവലപ്‌മെന്റ് കോ ചെയർജെസ്സീക്ക മാത്യു, ആനി ജോബി, ബൈ ലോ ചെയർ ഡെയ്‌സി മാനുവൽ, പബ്ലിക് റിലേഷൻ ചെയർ ജോർജ് നടവയൽ, കൾച്ചറൽ പ്രോഗ്രാം ചെയർനിമ്മി ദാസ്, കൾച്ചറൽ പ്രോഗ്രാം കോ ചെയർ ആഷാ തോമസ്, ഫണ്ട്രെയ്‌സിങ് ആൻഡ് ചാരിറ്റി ചെയർസ്വീറ്റി സൈമൺ, വെബ്‌സൈറ്റ് ആൻഡ് കമ്യൂണിക്കേഷൻ ചെയർബിന്ദു ജോർജ്, മെമ്പർഷിപ് ചെയർമെർലി പാലത്തിങ്കൽ, കോ ചെയർ മോളി രാജൻ എന്നിവരാണ് പിയാനോയുടെ മറ്റു ഭാരവാഹികൾ.
സത്യപ്രതിജ്ഞാച്ചടങ്ങിനും പ്രധാന അതിഥികളുടെ പ്രസംഗത്തിനും ശേഷം ജോയിന്റ് സെക്രട്ടറി സിമി തോമസ്, ബിനു ഷാജിമോൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ ഗെയിമുകളും സംഘടിപ്പിച്ചു. തുടർന്ന് വിഭവസമൃദ്ധമായ അത്താഴ വിരുന്നോടെ പാർട്ടിസമാപിച്ചു.
വിൻസെന്റ് ഇമ്മാനുവൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്