മഞ്ഞനിക്കര ബാവായുടെ പെരുന്നാൾ ഷിക്കാഗോയിൽ ആഘോഷിക്കുന്നു

JANUARY 17, 2025, 6:04 AM

ഷിക്കാഗോ: മഞ്ഞനിക്കരയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഇഗ്നാത്തിയോട് ഏലിയാസ് തൃതിയൻ പാത്രിയർക്കീസ് ബാവായുടെ 93-ാമത് ഓർമ്മപ്പെരുന്നാൾ ഷിക്കാഗോയിലുള്ള സെന്റ്പീറ്റേഴ്‌സ്, സെന്റ് ജോർജ്, സെന്റ് മാർക്ക് ക്‌നാനായ എന്നീ യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ 2025 ഫെബ്രു. 8, 9 (ശനി, ഞായർ) തിയതികളിൽ അറോറയിലുള്ള സെന്റ്മാർക്ക് ക്‌നാനായ യാക്കോബായ ഇടവകയുടെ ആഭിമുഖ്യത്തിൽ (361 Marion Ave, Aurora) ക്‌നാനായ അതിഭദ്രാസനാധിപൻ അഭിവന്ദ്യ ഡോക്ടർ അയൂബ് മോർ നിൽവാനിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ പൂർവ്വാധികം ഭംഗിയായി കൊണ്ടാടുവാൻ കർത്താവിൽ പ്രത്യാശിക്കുന്നു. ഈ പെരുന്നാൾ ആഘോഷങ്ങളിലേക്ക് വിശ്വാസികളായ നിങ്ങളേവരും പ്രാർത്ഥനാപൂർവ്വം വന്ന് സംബന്ധിക്കണമെന്ന് സ്‌നേഹപൂർവ്വം താല്പര്യപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്ക് ജോജി കുര്യാക്കോസ് (847-571-4965), ജോജോ കെ. ജോയി (224-610-9652), റോഡ്‌നി സൈമൺ (630-730-8218) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

വർഗീസ് പാലമലയിൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam