നിലമ്പൂർ: യുഡിഎഫ് നേതൃത്വത്തിന് കത്ത് നൽകി മുൻ എംഎൽഎ പി വി അൻവർ. തൃണമൂൽ കോൺഗ്രസിനെ ഘടകകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് രണ്ട് ദിവസം മുൻപ് കത്തയച്ചത്.
യുഡിഎഫ് പ്രവേശനം സൂചിപ്പിച്ചുള്ള കത്താണ് അയച്ചത്. എൽഡിഎഫുമായി വിട പറയേണ്ടി വന്ന സാഹചര്യം, എംഎൽഎ സ്ഥാനം രാജിവെക്കേണ്ടി വന്ന സാഹചര്യം, താൻ ഉയർത്തുന്ന രാഷ്ട്രീയം, തൃണമൂൽ കോൺഗ്രസിലേക്ക് പോകാനിടയായ സാഹചര്യം തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കുന്ന ദീർഘമായ കത്താണ് അൻവർ നേതൃത്വത്തിന് കൈമാറിയത്.
യുഡിഎഫുമായി ചേർന്ന് പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്നാണ് കത്തിലെ ഉളള്ളടക്കം.യുഡിഎഫിൽ ഘടകകക്ഷിയായി ഉൾപ്പെടുത്തണമെന്ന ആവശ്യവും കത്തിൽ ഉന്നയിച്ചിട്ടുണ്ട്.
യുഡിഎഫ് കൺവീനർ, ചെയർമാൻ എന്നിവർക്ക് പുറമേ എല്ലാ ഘടകകക്ഷി നേതാക്കൾക്കും കോൺഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കൾക്കും കത്ത് കൈമാറിയിട്ടുണ്ട്.
ഇന്ന് രാഷ്ട്രീയ കാര്യ സമിതി യോഗം അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിൽ ചർച്ച നടത്തുന്നതിന് മുന്നോടിയാണ് കത്ത് കൈമാറ്റം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്