2023 ൽ സ്ഥാപിതമായ ഗ്രെയ്റ്റർ ഷിക്കാഗോ മലയാളീ അസോസിയേഷൻ 2025 വർഷത്തേക്കുള്ള ഭരണസമിതി നിലവിൽ വന്നു. ഡിസംബറിൽ നടന്ന ജി.സി.എം.എ പൊതുയോഗത്തിൽ ജിതേഷ് ചുങ്കത്ത് പ്രസിഡന്റായി ചുമതല ഏറ്റെടുത്തു.
ജോൺസൻ കാരിക്കൽ (വൈസ് പ്രസിഡന്റ്), സേവ്യർ ജോൺ ഒറവണകളത്തിൽ (സെക്രട്ടറി), മേഴ്‌സി കുര്യാക്കോസ് (ട്രഷറർ) എന്നിവരെയും പൊതുയോഗം ഏകകണ്ഠമായി തിരഞ്ഞെടുത്തു. ലീസ് മാത്യു, മനോജ് തോമസ് കോട്ടപ്പുറം, അനിൽ കൃഷ്ണൻ, സന്തോഷ് കാട്ടൂക്കാരൻ എന്നിവർ ജോയിന്റ് സെക്രട്ടറിമാരും, അനീഷ് ആന്റോ ജോയിന്റ് ട്രഷററായും ചുമതലയേറ്റു. ഈ ഭരണസമിതിക്ക് പുറമെ 16 അംഗ ബോർഡ് ഓഫ് ഡയറക്ടടേഴ്‌സിനേയും തിരഞ്ഞെടുക്കപ്പെട്ടു.
ടോമി മേത്തിപാറയുടെ നേതൃത്വത്തിൽ ജോർജ് നെല്ലാമറ്റം, ജോണിക്കുട്ടി പിള്ളവീട്ടിൽ, ജിതേഷ് ചുങ്കത്ത്, േസവ്യർ ജോൺ എന്നിവരടങ്ങിയ പുതിയ 5 അംഗ ബൈലോ അമെന്റ്‌മെന്റ് കമ്മറ്റിയും, അനീഷ് ആന്റോ
യുടെ നേതൃത്വത്തിൽ, സുജിത് നമ്പ്യാർ എന്നിവർ അടങ്ങിയ ഐ.ടി കമ്മിറ്റിയും നിലവിൽ വന്നു. ഫെബ്രുവരി മാസം മുതൽ മെമ്പർഷിപ് ക്യാമ്പയ്ഗ്‌നിങ് തുടങ്ങുന്നതായിരിക്കും. ഇല്ലിനോയി, ഇന്ത്യാന, വിസ്‌കോൺസിൽ എന്നീ സംസ്ഥാനങ്ങളിലെ മലയാളികൾക്ക് ഈ സംഘടനയിൽ ചേർന്ന് സഹകരിക്കുവാൻ സാധിക്കുന്നതായിരിക്കും.
മലയാളികൾക്കായി ഓണാഘോഷവും, സെപ്തംബർ മാസത്തിൽ ബാഡ്മിന്റൺ ടൂർണമെന്റും വിജയകരമായി സംഘടിപ്പിച്ച കോർഡിനേറ്റേഴ്‌സിനെ പൊതുയോഗം അഭിനന്ദിച്ചു. 2025 വർഷത്തിൽ ഗ്രെയ്റ്റർ ഷിക്കാഗോ മലയാളികൾക്കായി വിവിധ കലാ കായിക മത്സരങ്ങൾ സംഘടിപ്പിക്കുവാൻ പൊതുയോഗം തീരുമാനിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്