ആലപ്പുഴയിലെ കുഞ്ഞിന്റെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നു 

JANUARY 18, 2025, 8:16 PM

ആലപ്പുഴ:  അസാധാരണ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. അണുബാധ മൂലമുള്ള സെപ്റ്റിക് ഷോക്ക് എന്ന അവസ്ഥയായിരുന്നു കുഞ്ഞിന്റേത്. 

വിദഗ്ദ ചികിത്സയ്ക്കായി കുഞ്ഞിനെ കഴിഞ്ഞ ദിവസം വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 

കുഞ്ഞിന് വീണ്ടും ശ്വാസ തടസ്സം അനുഭവപെട്ടിരുന്നു. തിങ്കളാഴ്ച മെഡിക്കൽ ബോർഡ് ചേർന്ന ശേഷം, ചികിത്സരീതിയിൽ മാറ്റം വരുത്തണോ എന്ന് തീരുമാനിക്കും.

vachakam
vachakam
vachakam

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കുഞ്ഞിന്റെ ശരീരത്തിൽ ഓക്സിജന്റെ അളവ് നന്നേ കുറവായതിനാൽ അന്ന് തന്നെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam