തിരുവനന്തപുരം: ഹണി റോസിനോട് മാധ്യമങ്ങൾക്ക് പെറ്റമ്മ നയമെന്ന് രാഹുൽ ഈശ്വർ. ഹണി നൽകിയ പരാതിയിൽ കേസെടുക്കാനാകില്ലെന്ന് പൊലീസ് അറിയിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.
സ്ത്രീപക്ഷം എന്നത് പുരുഷ വേട്ടയാകരുത്. ഹണി റോസ് മദർ തെരേസയാണോ? ഗാന്ധിജിയൊന്നും അല്ലല്ലോ? വിമർശനത്തിന് അധീതയല്ലെന്നും രാഹുൽ അഭിപ്രായപ്പെട്ടു.
സ്ത്രീപക്ഷ നിലപാടുകൾ കൈയ്യടി നേടുന്നു. പരാതി നൽകുന്നവർ എല്ലാം അതിജീവിതമാർ അല്ല. പുരുഷന്മാരെ വേട്ടക്കാരാക്കി അവരുടെ ജീവിതം നശിപ്പിക്കുന്നുവെന്നും വാർത്താസമ്മേളനത്തിൽ രാഹുൽ ഈശ്വർ പറഞ്ഞു.
തന്റേത് താൽക്കാലിക വിജയമാണ്. പുരുഷ കമ്മീഷന് ഹണി റോസ് പിന്തുണ നൽകണമെന്നും രാഹുൽ പറഞ്ഞു. സംഭവത്തിൽ 'ഹണി റോസിന് തിരിച്ചടി' എന്ന് മാധ്യമങ്ങൾ വാർത്ത നൽകിയില്ലെന്നും രാഹുൽ പറയുന്നു.
യുവജന കമ്മീഷൻ തന്റെ ഭാഗം കേട്ടില്ല. വനിതാ-യുവജന കമ്മീഷനുകൾ വേട്ടയാടുന്നത് വിഷമകരമാണ്. പുരുഷ കമ്മീഷൻ രൂപീകരിക്കണം. പുരുഷന്മാർക്ക് വേണ്ടി പോരാട്ടം തുടരും. നിയമപരമായി പുരുഷന്മാർ അനാഥരാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്