കോഴിക്കോട്: റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂർ എന്ന മാമിയുടെ തിരോധാനത്തിൽ അന്വേഷണ സംഘത്തിനെതിരെ മാമിയുടെ ഡ്രൈവർ രജിത് കുമാർ നൽകിയ പരാതി തള്ളി.
പരാതി നൽകിയെങ്കിലും തുടർച്ചയായി സിറ്റിംഗുകളിൽ ഹാജരാകാത്തതിനെ തുടർന്നാണ് തള്ളിയത്. അന്വേഷണ സംഘം മാനസികമായി പീഡിപ്പിക്കുന്നെന്ന് കാണിച്ചാണ് പരാതി നൽകിയത്.
പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് നൽകിയ പരാതിയാണ് തള്ളിയത്. എഡിജിപി അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് എതിരെയായിരുന്നു പരാതി.
ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിന് പിറകെ രജിത് കുമാറും ഭാര്യയും നാടുവിട്ടിരുന്നു. ഇരുവരെയും കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ നടക്കാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും ഗുരുവായൂരിൽ നിന്നും കണ്ടെത്തി. ക്രൈംബ്രാഞ്ചിൻ്റെ തുടർച്ചയായ ചോദ്യം ചെയ്യൽ മൂലമുണ്ടായ മനോവിഷമത്തിലാണ് മാറി നിന്നതെന്ന് മാമിയുടെ ഡ്രൈവർ രജിത് കുമാറും ഭാര്യ സുഷാരയും പൊലീസിനു മൊഴി നൽകുകയും ചെയ്തിരുന്നു,
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്