തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ മൃതദേഹം സംസ്‌കരിക്കാൻ ഉപയോഗിച്ചത് 2000 കിലോ ഭസ്മവും 250 കിലോ പച്ചകർപ്പൂരവും എന്ന് റിപ്പോർട്ട്. മുൻപത്തേതിലും ഇരട്ടിവലിപ്പത്തിലുള്ള "ഋഷിപീഠം" എന്ന പേരിൽ കല്ലറ നിർമിച്ച് അതിലാണ് മൃതദേഹം സംസ്‌കരിച്ചത്.
500 കിലോ ഭസ്മവും 50 കിലോ കർപ്പൂരവുമായിരുന്നു ആദ്യം എത്തിച്ചത്. ചടങ്ങുകൾ നടത്താൻ അത് പോരെന്ന് കണ്ടതോടെ 1500 കിലോ ഭസ്മവും 200 കിലോ പച്ചകർപ്പൂരവും കൂടി എത്തിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം ഗോപന്റെ മകൻ സനന്ദൻ അടക്കം മൂന്ന് പേരായിരുന്നു കല്ലറയിൽ ഇറങ്ങി കർമങ്ങൾ ചെയ്തത്. ഇന്നലെ വൈകിട്ട് നാലു മുതൽ നടന്ന ചടങ്ങുകളിൽ വിവിധ മഠങ്ങളിലെ സന്യാസിമാർ കാർമികത്വം വഹിച്ചു. ഇഷ്ടിക കൊണ്ട് തയ്യാറാക്കിയ കല്ലറയിൽ ഭസ്‌മം, കർപ്പൂരം,സുഗന്ധ ദ്രവ്യങ്ങൾ എന്നിവയിട്ട് മൃതദേഹം ഇറക്കിവച്ചു. തുടർന്ന് ഭസ്മവും കർപ്പൂരവും ഇട്ടു. ഇതിന് മുകളിലായി സ്ളാബ് കൊണ്ടു മൂടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്