സഹോദരിയുമായുള്ള സ്വത്ത് തർക്കത്തിൽ തനിക്ക് അനുകൂലമായി ഫൊറൻസിക് റിപ്പോർട്ട് വന്ന സംഭവത്തിൽ പ്രതികരണവുമായി മന്ത്രി കെ.ബി ഗണേശ് കുമാർ രംഗത്ത്. സത്യം തെളിയുന്നതിൽ ഒരുപാട് സന്തോഷമുണ്ടെന്നും തന്നെ കുറിച്ചുള്ള ആരോപണങ്ങൾ എല്ലാം തെറ്റായിരുന്നുവെന്ന് കാലം തെളിയിച്ചുവെന്നും ആണ് ഗണേശ് കുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ഗണേഷ് കുമാറിന്റെ വാക്കുകൾ
''സത്യം തെളിയുന്നതിൽ ഒത്തിരി സന്തോഷം..എനിയ്ക്ക് ആരോടും ഒരു വിരോധവും ഇല്ലാ..സത്യം എപ്പോഴും മറഞ്ഞിരിക്കും..അത് കുറച്ചുദിവസം കഴിഞ്ഞേ പുറത്ത് വരൂ..കള്ളം പറയുന്നതായിരിക്കും ആദ്യം ഉയർന്ന് കേൾക്കുന്നത്..ഒരുപാട് കള്ളങ്ങൾ പറഞ്ഞാലും ഒടുവിൽ സത്യം തെളിയുക തന്നെ ചെയ്യും.എന്നെ കുറിച്ച് വന്ന ആരോപണങ്ങൾ എല്ലാം തെറ്റായിരുന്നു എന്ന് കാലം തെളിയിച്ചതിൽ വളരെ സന്തോഷം.''എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്