കാസര്‍കോട്: കര്‍ണാടക ഉള്ളാല്‍ കൊട്ടേക്കര്‍ സഹകരണ ബാങ്കില്‍ തോക്ക് ചൂണ്ടി കൊള്ള നടത്തിയ സംഭവത്തില്‍ അന്വേഷണം കേരളത്തിലേക്കും. കവര്‍ച്ചാ സംഘം തലപ്പാടി ടോള്‍ ഗേറ്റ് കടന്ന് കാസര്‍കോട് ജില്ലയിലേക്ക് പ്രവേശിച്ചെന്ന് വിവരം ലഭിച്ചതോടെയാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്.
മോഷ്ടാക്കള്‍ എത്തിയത് മൂന്ന് വാഹനത്തില്‍ ആണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കവര്‍ച്ചയ്ക്ക് ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ മോഷ്ടാക്കളുടെ വാഹനം തലപ്പാടി ചെക്ക് പോസ്റ്റ് കടന്ന് കാസര്‍കോട് ജില്ലയിലേക്ക് പ്രവേശിച്ചു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
കേരളത്തില്‍ ഉള്‍പ്പെട്ട ഹൊസങ്കിടി മേല്‍പ്പാലം വരെ പ്രതികളുടെ വാഹനം വ്യക്തമായെന്നും അന്വേഷണ സംഘം പറയുന്നുണ്ട്. പക്ഷേ അതിനു ശേഷം വാഹനം എങ്ങോട്ട് പോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. കവര്‍ച്ചാ സംഘം എത്തിയ ഫിയറ്റ് കാറാണ് തലപ്പാടി ചെക്ക്‌പോസ്റ്റ് പിന്നിട്ട് കേരളത്തിലേക്ക് എത്തിയത്.
ഇവര്‍ ഉപയോഗിച്ച ഫോര്‍ട്യൂണര്‍ ഉള്‍പ്പെടെയുള്ള മറ്റ് രണ്ട് കാറുകളെ കുറിച്ച് ഇപ്പോഴും വിവരം ലഭിച്ചിട്ടില്ല. ഫിയറ്റ് കാറിലെ അഞ്ച് പേരോടൊപ്പം മറ്റ് കാറുകളില്‍ നാല് പേര്‍ കൂടി കവര്‍ച്ചാ സംഘത്തില്‍ ഉണ്ടായിരുന്നെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കേരളത്തിലേക്ക് കടന്ന മോഷ്ടാക്കള്‍ ഹൊസങ്കിടി - മിയാപദവ് - ആനക്കല്‍ വഴി തിരികെ കര്‍ണാടകത്തിലേക്ക് കടക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്