മുംബൈ: അക്രമിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ബോളിവുഡ് താരം സെയ്‌ഫ് അലി ഖാനെ ഐസിയുവിൽ നിന്ന് മാറ്റിയതായി റിപ്പോർട്ട്. അദ്ദേഹം വേഗം സുഖപ്പെട്ടുവരികയാണെന്ന് ഡോക്‌ടർമാർ അറിയിച്ചു. മുംബയിലെ ലീലാവതി ആശുപത്രിയിലാണ് സെയ്‌ഫ് ചികിത്സയിലുള്ളത്.
എന്നാൽ പൊലീസ് പിടിയിലായയാൾ സെയ്‌ഫിനെ ആക്രമിച്ച കേസിലെ പ്രതിയല്ലെന്ന് വ്യക്തമാക്കി പൊലീസ്. ബാന്ദ്ര പൊലീസ് സ്‌റ്റേഷനിലേക്ക് ഒരാളെ കൊണ്ടുപോകുന്ന വീഡിയോ ദൃശ്യങ്ങൾ നേരത്തെ പ്രചരിച്ചിരുന്നു. ഇക്കാര്യത്തിലാണ് പൊലീസ് വ്യക്തത വരുത്തിയിരിക്കുന്നത്.
അതേസമയം സെയ്‌ഫിന്റെ വീട്ടിൽ മരപ്പണിയ്‌ക്ക് കരാർ എടുത്തയാളും ഇയാളുടെ സഹായിയുമടക്കം രണ്ടുപേരാണ് ഇപ്പോൾ പൊലീസിന്റെ കസ്‌റ്റഡിയിൽ ഉള്ളത്. ഇവർക്ക് ആക്രമണത്തിൽ പങ്കുണ്ടോ എന്നും എങ്ങനെയാണ് കുറ്റകൃത്യം നടത്തിയത് എന്നുമെല്ലാം പോലീസ് അന്വേഷിക്കുന്നത്.
കഴുത്തിലും നട്ടെല്ലിലുമടക്കം ആറ് തവണയാണ് സെയ്‌ഫിന് അക്രമിയുടെ കുത്തേറ്റത്. തന്റെ വീട്ടിൽ വച്ചാണ് താരത്തിന് നേരെ വ്യാഴാഴ്‌ച പുലർച്ചെ ആക്രമണമുണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്