റായ്പൂര്‍: ഛത്തീസ്ഗഡിലെ ബീജാപൂര്‍ ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 12 നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് ഈ മാസം വിവിധ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ട നക്‌സലൈറ്റുകളുടെ എണ്ണം 26 ആയി.
നക്സലൈറ്റ് വിരുദ്ധ ഓപ്പറേഷനില്‍ തെക്കന്‍ ബീജാപൂരിലെ വനമേഖലയില്‍ രാവിലെ 9 മണിയോടെയാണ് വെടിവെപ്പ് ആരംഭിച്ചത്. ഇടവിട്ടുള്ള വെടിവയ്പ്പ് വൈകുന്നേരം വരെ തുടര്‍ന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
'പ്രാഥമിക വിവരം അനുസരിച്ച്, വെടിവെപ്പില്‍ 12 നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് ഇപ്പോഴും തിരച്ചില്‍ നടക്കുന്നതിനാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുകയാണ്,' ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഓപ്പറേഷനില്‍ മൂന്ന് ജില്ലകളിലെ ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി), കോബ്രയുടെ അഞ്ച് ബറ്റാലിയനുകള്‍, സിആര്‍പിഎഫിന്റെ 229-ാം ബറ്റാലിയന്‍ എന്നിവയാണ് പങ്കെടുത്തത്. സുരക്ഷാ സേനയില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ജനുവരി 12 ന് ഛത്തീസ്ഗഡിലെ ബസ്തറിലെ ബീജാപൂര്‍ ജില്ലയിലെ നാഷണല്‍ പാര്‍ക്ക് ഏരിയയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ജനുവരി 9ന് സുക്മ ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള മറ്റൊരു ഏറ്റുമുട്ടലില്‍ മൂന്ന് നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്