മലപ്പുറം: ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങയ നാലംഗ കുടുംബം ഒഴുക്കില്‍പ്പെട്ടു. അച്ഛനും അമ്മയും രണ്ട് കുട്ടികളുമടങ്ങുന്ന നാലംഗ കുടുംബമാണ് ഒഴുക്കില്‍പ്പെട്ടത്. ചെറുതുരുത്തി പൈങ്കുളം ശ്മശാനം കടവിന് സമീപം കുളിക്കാനിറങ്ങിയവരാണ് അപകടത്തില്‍ പെട്ടത്.
ചെറുതുരുത്തി സ്വദേശികളായ കബീര്‍, ഭാര്യ ഷാഹിന, മകളായ സെറ (10), കബീറിന്റെ സഹോദരിയുടെ മകന്‍ ഫയാന്‍ (12) എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. ഷാഹിനയെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ശേഷിക്കുന്ന മൂന്ന് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് പുഴയില്‍ പരിശോധന നടത്തുന്നത്. നദിയിലെ കുത്തൊഴുക്കും ആഴവുമുള്ള പ്രദേശത്താണ് അപകടം സംഭവിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്