തൃശൂര്‍: ഒരുമനയൂരിൽ സി.പി.ഐ ലോക്കൽ സെക്രട്ടറിയുടെ വീടിനുനേരെ ആക്രമണമുണ്ടായതായി റിപ്പോർട്ട്. വീടിന്‍റെ ജനൽ ചില്ലുകൾ ആക്രമി എറിഞ്ഞു തകർത്തു എന്നാണ് ലഭിക്കുന്ന വിവരം. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം.
സി.പി.ഐ ഒരുമനയൂർ ലോക്കൽ സെക്രട്ടറി മുത്തമ്മാവ് വടക്കേ പുരക്കൽ ചന്ദ്രന്‍റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. വീടിനു മുന്നിലെ റോഡിലൂടെ നടന്നു വന്ന ആക്രമി വീടിനു നേരെ കല്ലെറിയുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയെങ്കിലും ആക്രമിയെ കണ്ടെത്താനായില്ല.
സംഭവത്തിൽ ചന്ദ്രൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്