കണിയാപുരം: തിരുവനന്തപുരത്ത് യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി പിടിയിലായതായി റിപ്പോർട്ട്. തിരുനെൽവേലി സ്വദേശി രംഗദുരൈയാണ് അറസ്റ്റിലായത്.
അതേസമയം യുവതിയുടേത് കൊലപാതകമാണെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. തെങ്കാശിയിൽ നിന്ന് കേരളത്തിലേക്ക് വരുന്നതിനിടയിലാണ് പ്രതി പിടിയിലായത്. കഴുത്തിൽ കയറും തുണിയും മുറുക്കിയാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കരിച്ചാറ മുസ്ളീം പള്ളിക്ക് പിറുകുവശം റെയിൽവേ ലൈനിനടുത്തായി കുളങ്ങര വീട്ടിൽ ഷിജി (33) എന്നുവിളിക്കുന്ന ഷാനുവാണ് വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്