എറണാകുളം: എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ് വടി കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി റിതു ഭീഷണിപ്പെടുത്തുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. വേണു, ഉഷ, വിനീഷ എന്നിവരാണ് മരിച്ചത്.
അതേസമയം വിനീഷയുടെ ഭർത്താവ് ജിതിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. വൈകിട്ട് ആറ് മണിയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്. പ്രതി റിതു നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ് എന്നാണ് ലഭിക്കുന്ന വിവരം.
അരുംകൊലക്ക് മുമ്പ് ഇയാൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. അതിക്രൂരമായ ആക്രമണമാണ് നടന്നതെന്നും പ്രതിക്കെതിരെ കൂടുതൽ അന്വേഷണം നടത്തുമെന്നും റൂറൽ എസ്പി വൈഭവ് സക്സേന പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്