കൊച്ചി: വടക്കൻ പറവൂർ ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി. ഇന്ന് വൈകിട്ടാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്.
അയൽവാസികൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പേരേപ്പാടം കാട്ടുപറമ്പിൽ വേണു, ഭാര്യ ഉഷ, മരുമകൾ വിനീഷ, എന്നിവരാണു കൊല്ലപ്പെട്ടത്.
വേണുവിന്റെ മകൻ ജിതിനെ ഗുരുതര പരുക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയായ ഇവരുടെ അയൽവാസി ഋതു ജയനെ (28) പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. വീട്ടില്‍ രണ്ടു കുട്ടികളുണ്ടായിരുന്നെങ്കിലും ഇവരെ ഉപദ്രവിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു.
പറവൂർ താലുക്ക് ആശുപത്രിയിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. പ്രതി മാനസികപ്രശ്നം ഉള്ള ആളാണോ എന്ന് സംശയമുണ്ടെന്ന് റൂറല്‍ എസ്പി പറഞ്ഞു. ലഹരിക്ക് അടിമയാണോ എന്നതിൽ പരിശോധന വേണം. ഇയാൾ നേരത്തെ പല കേസുകളിലും പ്രതിയാണ്. 2022 മുതൽ റൗഡി ലിസ്റ്റിൽ ഉള്ള ആളാണ് പൊലീസിന്‍റെ കസ്റ്റഡിയിലുള്ള ഋതു. വടക്കൻ പറവൂർ, വടക്കേക്കര സ്റ്റേഷനുകളിൽ ഇയാളുടെ പേരില്‍ കേസുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്