തൃശ്ശൂർ: മകള്‍ക്കായി വാങ്ങിയ സമൂസയിൽ നിന്നും പല്ലിയെ ലഭിച്ചതായി യുവാവ്. ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിലെ ഷോപ്പില്‍ നിന്നും വാങ്ങിയ സമൂസയില്‍ നിന്നും ആണ് പല്ലിയെ ലഭിച്ചതായി പരാതി വന്നത്.
ബസ് സ്റ്റാന്റ് കൂടല്‍മാണിക്യം റോഡില്‍ പ്രവര്‍ത്തിക്കുന്ന ബബിള്‍ ടീ എന്ന ഷോപ്പില്‍ നിന്നാണ് ബുധനാഴ്ച്ച ഉച്ചയോടെ ആനന്ദപുരം സ്വദേശിയായ തോണിയില്‍ വീട്ടില്‍ സിനി രാജേഷും മകനും ചായ കുടിച്ച ശേഷം മകള്‍ക്കായി സമൂസ പാഴ്‌സല്‍ വാങ്ങിയത്.
എന്നാൽ വീട്ടിലെത്തി മകള്‍ സമൂസ കഴിക്കുന്നതിനിടെയാണ് സമൂസയ്ക്കുള്ളില്‍ നിന്നും പല്ലിയെ ലഭിച്ചത്. രാജേഷ് ഉടന്‍ തന്നെ ഇരിങ്ങാലക്കുട ആരോഗ്യവിഭാഗത്തില്‍ പരാതി നല്‍കുകയായിരുന്നു.
അതേസമയം ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ ഷോപ്പില്‍ പരിശോധന നടത്തി. എന്നാൽ സമൂസ ഇവിടെ നിര്‍മ്മിക്കുന്നതല്ലെന്നും കല്ലംകുന്ന് എ ബി ഫുഡ് പൊഡ്രക്റ്റ്‌സ് എന്ന സ്ഥാപനത്തില്‍ നിന്നും നിര്‍മ്മാണം നടത്തി വിതരണം നടത്തുന്നതാണെന്നുമാണ് ഷോപ്പില്‍ നിന്നും ലഭിച്ച വിശദീകരണം. സമൂസയില്‍ നിന്നും പല്ലിയെ കണ്ടെത്തിയ സംഭവം ഫുഡ് സേഫ്റ്റി അധികൃതര്‍ക്ക് പരാതി കൈമാറിയിട്ടുണ്ടെന്നും അതിന് ശേഷം മാത്രം മറ്റ് നടപടികള്‍ ഉണ്ടാവുകയുള്ളു എന്നും ഇരിങ്ങാലക്കുട ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്