ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷന്‍കാരുടെ അലവന്‍സുകളും പരിഷ്‌കരിക്കുന്നതിന് എട്ടാം ശമ്പള കമ്മീഷന്‍ രൂപീകരിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് എട്ടാം ശമ്പള കമ്മീഷന്‍ രൂപീകരിക്കാന്‍ തീരുമാനമെടുത്തതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
കമ്മിഷന്‍ അധ്യക്ഷനെയും രണ്ടുപേരെയും ഉടന്‍ നിയമിക്കുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാന സര്‍ക്കാരുകളുമായും മറ്റ് പങ്കാളികളുമായും കൂടിയാലോചനകള്‍ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള ഘടന പരിഷ്‌കരിക്കുന്നതിനായി 10 വര്‍ഷത്തില്‍ ഒരിക്കലാണ് ശമ്പള കമ്മീഷന്‍ രൂപീകരിക്കുന്നത്. ശമ്പള ഘടന പരിഷ്‌കരിക്കുന്നതിനു പുറമേ, ഓരോ ശമ്പള കമ്മീഷനും ഒരു ടേം ഓഫ് റഫറന്‍സ് ഉണ്ട്. പെന്‍ഷന്‍ പേയ്മെന്റുകളും പേ കമ്മീഷനുകള്‍ തീരുമാനിക്കുന്നു.
49 ലക്ഷത്തിലധികം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും 65 ലക്ഷത്തോളം പെന്‍ഷന്‍കാരുമാണ് നിലവില്‍ രാജ്യത്തുള്ളത്. ഏഴാം ശമ്പള കമ്മീഷന്‍ 2016 ല്‍ലാണ് രൂപീകരിച്ചത്. അതിന്റെ കാലാവധി 2026 ല്‍ അവസാനിക്കും.
ഏഴാം ശമ്പള കമ്മീഷന്‍ അനുസരിച്ച്, കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാരെല്ലാം കേന്ദ്ര ഗവണ്‍മെന്റിന്റെ സിവില്‍ സര്‍വ്വീസിലുള്ളവരും സര്‍ക്കാരിന്റെ വരുമാനം ശേഖരിക്കുന്ന അക്കൗണ്ടായ ഇന്ത്യയുടെ ഏകീകൃത ഫണ്ടില്‍ നിന്ന് ശമ്പളം വാങ്ങുന്നവരുമാണ്.
പൊതുമേഖലാ സ്ഥാപനങ്ങളിലെയും (പിഎസ്യു) സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍, തപാല്‍ വകുപ്പ് ജീവനക്കാര്‍ എന്നിവരും ഏഴാം ശമ്പള കമ്മീഷനിന്റെ പരിധിയില്‍ വരുന്നവരല്ല. പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് അവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തെ ആശ്രയിച്ച് പ്രത്യേക ശമ്പള സ്‌കെയിലുകള്‍ ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്