തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മരണപ്പെട്ട ഗോപൻ സ്വാമിയുടെ മൃതദേഹം നാളെ മഹാസമാധിയിലൂടെ അടക്കം ചെയ്യുമെന്ന് വ്യക്തമാക്കി മകൻ സനന്ദൻ രംഗത്ത്. നാളെ നടക്കുന്ന മഹാസമാധിയിൽ സന്യാസിവര്യന്മാർ പങ്കെടുക്കും എന്നാണ് അദ്ദേഹം പറയുന്നത്. വൈകിട്ട് മൂന്നിനും നാലിനുമിടയിലായിരിക്കും ചടങ്ങ് നടക്കുക എന്നാണ് ലഭിക്കുന്ന വിവരം.
'അച്ഛൻ തേജസ്സോടുകൂടി ധ്യാനത്തിലിരുന്ന് സമാധിയായതാണ്. ആ സമാധിയെ വികൃത രൂപത്തിലാക്കിയെടുത്തു. അതിൽ എനിക്കും കുടുംബത്തിനും നല്ല വിഷമമുണ്ട്. ഞങ്ങളെ കുറിച്ച് തെറ്റായ കാര്യങ്ങൾ ആരൊക്കെ കൊടുത്തിട്ടുണ്ടോ അവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുകയാണ്. ഏത് പരിശോധനാ ഫലവും പുറത്തുവരട്ടെയെന്നും' സനന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.'
അതേസമയം ഗോപൻ സ്വാമിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നിംസ് ആശുപത്രിയിൽ എത്തിച്ചു. ഗോപൻ സ്വാമിയുടെ മൃതദേഹം ഇന്ന് തന്നെ കുടുംബത്തിന് വിട്ടു നൽകുമെന്ന് പൊലീസ് അറിയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്