തൃശൂർ: ചെറുതുരുത്തിയിൽ ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട നാല് പേർക്ക് ദാരുണാന്ത്യം. ചെറുതുരുത്തി സ്വദേശികളായ ഓടക്കൽ വീട്ടിൽ കബീർ (47) , ഭാര്യ ഷാഹിന (35), മകൾ സെറ (10), ഷാഹിനയുടെ സഹോദരീ പുത്രൻ ഫുവാദ് സനിൻ (12) എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകിട്ട് 5.30ഓടെയാണ് ദാരുണ സംഭവം ഉണ്ടായത്. ഒഴുക്കിൽപ്പെട്ട ഷാഹിനയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലിലാണ് ഫുവാദിന്റെയും അതിന് ശേഷം കബീറിന്റെയും മൃതദേഹം കണ്ടെത്തിയത്. ഇതിന് പിന്നാലെ രാത്രി 8.15ഓടെ സെറയുടെ മൃതദേഹവും കണ്ടെത്തി. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്