തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയിൽ 19കാരനെ ട്രെയിൻ ഇടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. വർക്കല ചാലുവിള കുന്നുംപുറത്ത് വീട്ടിൽ മിഥിൻ എംജി ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം 4. 30 ഓടെ പുന്നമൂട് റെയിൽവേ ഗേറ്റിന് സമീപമാണ് അപകടം നടന്നത് എന്നാണ് ലഭിക്കുന്ന വിവരം. റെയില്‍വെ ട്രാക്കിന്‍റെ പല സ്ഥലങ്ങളിൽ നിന്നാണ് ശരീരഭാഗങ്ങൾ കണ്ടെടുത്തത്.
അതേസമയം ഏത് ട്രെയിൻ തട്ടിയാണ് അപകടം നടന്നത് എന്നുള്ള കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. വർക്കല പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്