അക്രമി മുറിയിലെത്തിയത് മകന്‍ ഉറങ്ങുമ്പോള്‍; സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

JANUARY 16, 2025, 10:00 AM

മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് മോഷ്ടാക്കളുടെ കുത്തേറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നടന് നേരെ മോഷ്ടാക്കളുടെ ആക്രമണമുണ്ടാകുന്നത് മകന്‍ ജെഹിന്റെ മുറിയില്‍ വെച്ചാണെന്നും കുടുംബത്തെ സംരക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കുത്തേല്‍ക്കുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. നടന്റെ വസതിയിലെ ഒരു നേഴ്സാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മോഷ്ടാക്കള്‍ ഒരു കോടി രൂപ ആവശ്യപ്പെട്ടതായും അവര്‍ പറയുന്നു. 30 വയസ് പ്രായം തോന്നിക്കുന്ന മെലിഞ്ഞ ശരീരമുള്ള ഒരാളാണ് മുറിയില്‍ പ്രവേശിച്ചതെന്നാണ് നേഴ്സ് പറയുന്നത്. സെയ്ഫ് അലി ഖാന്റെ മകന്‍ ജെഹ് ഉറങ്ങുമ്പോഴാണ് ഇയാള്‍ മുറിയില്‍ കയറിയത്. ആക്രമിയുടെ കയ്യില്‍ വടിയും മൂര്‍ച്ചയുള്ള ഒരായുധവും ഉണ്ടായിരുന്നു. ഇയാള്‍ തന്നോട് ഒരു കോടി രൂപ ആവശ്യപ്പെട്ടതായും അത് നിരസിച്ചപ്പോള്‍ ആക്രമിച്ചതായും അവര്‍ പറയുന്നു. ഈ ബഹളത്തെ തുടര്‍ന്നാണ് സെയ്ഫും ഭാര്യ കരീനയും മുറിയിലേക്കെത്തുന്നതെന്നും ആക്രമിയെ നേരിടുന്നതിനിടെയാണ് നടന് കുത്തേറ്റതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ജോ. കമ്മിഷണര്‍ സത്യ നാരായണ്‍ ചൗധരി ഈ റിപ്പോര്‍ട്ട് നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇത് മോഷണക്കേസാണെന്നാണ് അദ്ദേഹം പറയുന്നത്. സംഭവത്തില്‍ പ്രതികളിലൊരാളുടെ ചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണെന്നും അതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

നിലവില്‍ പ്രതിയെ പിടികൂടാനായി പത്തംഗ ടീമിനെ നിയോഗിച്ചിട്ടുണ്ട്. വീട്ടിലെ ഫയര്‍ എസ്‌കേപ്പ് ഗോവണിയിലൂടെയാണ് പ്രതി സെയ്ഫിന്റെ മുറിയില്‍ കയറിപ്പറ്റിയതെന്ന് ഡി.സി.പി. ദീക്ഷിത് ഗെദാം പറഞ്ഞു. ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവ് സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. കുടുംബത്തിലെ മറ്റംഗങ്ങള്‍ക്കാര്‍ക്കും പരിക്കില്ല. ആക്രമണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് വീട്ടിലേക്ക് ആരും പ്രവേശിക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്ല. അതിനാല്‍ തന്നെ അക്രമി നേരത്തെ വീടിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു എന്ന നിഗമനത്തിലാണ് പൊലീസ്.

2012 ല്‍ വിവാഹിതരായ കരീന കപൂറും സെയ്ഫ് അലി ഖാനും മക്കളായ തൈമൂര്‍ (8), ജെഹ് (4) എന്നിവരും മുംബൈ ബാന്ദ്ര വെസ്റ്റിലെ സത്ഗുരു ശരണ്‍ കെട്ടിടത്തിലാണ് താമസം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam