തൃശ്ശൂര്‍: പാലക്കാട് മദ്യനിര്‍മാണ യൂണിറ്റിന് അനുമതി നല്‍കിയ മന്ത്രിസഭ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല രംഗത്ത്. എക്സൈസ് വകുപ്പ് സി.പി.എമ്മിന്‍റെ കറവപശുവാണ് എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
1999 ൽ ഡിസ്റ്റലറിയും ബ്രൂവറിയും അനുവദിക്കരുതെന്ന് നിയമം പാസാക്കിയിട്ടും കഞ്ചിക്കോട് ബോട്ട് ലിങ് പ്ലാൻ്റും ഡിസ്റ്റലറിയും തുടങ്ങാൻ കുത്തക കമ്പനിയ്ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. രാജഭരണ കാലത്ത് പോലും നടക്കാത്തതാണിത് എന്നാണ് അദ്ദേഹം പറഞ്ഞത്.
കേരളത്തിന്‍റെ വാതായനങ്ങൾ മദ്യക്കമ്പനികൾക്ക് തുറന്നു കൊടുത്തു. ടെൻഡർ പോലും വിളിക്കാതെയാണ് ഒയാസിസ് കമ്പനിയ്ക്ക് അനുമതി നൽകിയത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന് ആവശ്യമില്ലാത്ത പദ്ധതിയാണിത് എന്നും പദ്ധതിക്കെതിരെ ശക്തമായ നടപടിയുമായി കോൺഗ്രസ് മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്