സത്യപ്രതിജ്ഞയ്ക്കായുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍, കൊടും തണുപ്പില്‍ ചടങ്ങുകള്‍ നടക്കുക ഇങ്ങനെ?

JANUARY 18, 2025, 2:50 AM

വാഷിംഗ്ടണ്‍: നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ക്യാപിറ്റോള്‍ റോത്തുണ്ടയില്‍ വച്ച് നടക്കുമെന്ന് ഉന്നതവൃത്തങ്ങള്‍. നാല്‍പ്പത് വര്‍ഷത്തിന് ശേഷം ആദ്യമായാണ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ ഒരു ഹാളിനുള്ളില്‍ നടക്കുന്നത്. തിങ്കളാഴ്ച വാഷിംഗ്ടണില്‍ കനത്ത തണുപ്പ് പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സത്യപ്രതിജ്ഞ റോത്തുണ്ടയില്‍ വച്ച് നടത്താന്‍ തീരുമാനിച്ചത്.

പ്രസിഡന്റ് ജോ ബൈഡന്‍, പാര്‍ലമെന്റ് അംഗങ്ങള്‍ മറ്റ് ഉന്നതര്‍ എന്നിവര്‍ക്ക് ക്യാപിറ്റോളിന് ഉള്ളില്‍ തന്നെ സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിക്കാനുള്ള അവസരം ഉണ്ടാകും. റോത്തുണ്ടയില്‍ ഇവര്‍ക്കുള്ള ഇരിപ്പിടങ്ങള്‍ സജ്ജീകരിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ നടക്കുകയാണ്. സത്യപ്രതിജ്ഞ ചടങ്ങിനെത്തുന്ന കുറച്ച് പേര്‍ക്ക് നഗരത്തിലെ പ്രൊബാസ്‌ക്കറ്റ്‌ബോള്‍, ഹോക്കി മേഖലകളിലാകും ചടങ്ങുകള്‍ വീക്ഷിക്കാനുള്ള സൗകര്യം ഒരുക്കുക. കൊടുംതണുപ്പായതിനാല്‍ ക്യാപിറ്റോളിന് പുറത്തേക്കുള്ള എല്ലായിടവും അടച്ചിടുമെന്ന് പൊലീസ് അറിയിച്ചു. അത് കൊണ്ട് തന്നെ ഇവിടെ നിന്ന് ആര്‍ക്കും സത്യപ്രതിജ്ഞ കാണാനവസരമുണ്ടാകില്ല.

ട്രംപിന്റെ സത്യപ്രതിജ്ഞ എവിടെയാകും?

എല്ലാ സത്യപ്രതിജ്ഞയ്ക്കും റോത്തുണ്ടയില്‍ ബദല്‍ സംവിധാനമെന്ന നിലയില്‍ ഒരുക്കങ്ങളുണ്ടാകാറുണ്ട്. കാരണം മോശം കാലാവസ്ഥയാണെങ്കില്‍ സത്യപ്രതിജ്ഞ ചടങ്ങ് അങ്ങോട്ട് മാറ്റാനാണ് ഇത്തരത്തില്‍ ഇവിടെയും ഒരുക്കങ്ങള്‍ നടത്തുന്ത്. 1985 ലാണ് ഏറ്റവും ഒടുവില്‍ ഇവിടെയൊരു സത്യപ്രതിജ്ഞ നടന്നത്. റോണാള്‍ഡ് റീഗനാണ് അന്ന് ഇവിടെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. റീഗന്‍ രണ്ടാം വട്ടം അധികാരത്തിലെത്തിയപ്പോഴായിരുന്നു ഇവിടെ സത്യപ്രതിജ്ഞ നടന്നത്. തിങ്കളാഴ്ച കൊടും തണുപ്പായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. റീഗന്‍ രണ്ടാം വട്ടം അധികാരത്തിലേറിയ ശേഷം ഇത്രയേറെ തണുപ്പുള്ള ഒരു ജനുവരി ഇരുപത് ഇതാദ്യമാണ്.

തിങ്കളാഴ്ചത്തെ കാലാവസ്ഥ

മൈനസ് ആറ് ഡിഗ്രി സെല്‍ഷ്യസ് ആകും ട്രംപ് അധികാരമേല്‍ക്കുന്ന ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് തിങ്കളാഴ്ചത്തെ താപനിലയെന്നാണ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. റീഗന്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കുമ്പോള്‍ നാല്‍പ്പത് വര്‍ഷം മുമ്പ് മൈനസ് പതിനാല് ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു അന്നത്തെ താപനില. റീഗന്‍ ചുമതലയേറ്റ ശേഷമുള്ള ഏറ്റവും തണുപ്പുള്ള സത്യപ്രതിജ്ഞ ദിനമാണ് ഇതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

ശീത തരംഗമാണ് ഇത്തരമൊരു കാലാവസ്ഥയ്ക്ക് കാരണം. തണുപ്പ് ഇനിയും വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തല്‍. ജനങ്ങള്‍ക്ക് യാതൊരുതരത്തിലും പ്രശ്നങ്ങളുണ്ടാകരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ട്രംപ് തന്റെ സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്തില്‍ കുറിച്ചു. ബരാക് ഒബാമ ചുമതലയേറ്റ 2009ല്‍ മൈനസ് രണ്ട് ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു തണുപ്പ്. നാല് വര്‍ഷം മുമ്പ് ബൈഡന്‍ ചുമതലയേറ്റപ്പോള്‍ 5.5 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില.

മോശം കാലാവസ്ഥയും മോശം വസ്ത്രവും പോലെ മോശം മറ്റൊന്നുമില്ലെന്നായിരുന്നു 2024ല്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിനെതിരെ മത്സരിച്ച മിന്നസോട്ട ഗവര്‍ണര്‍ ടിം വാല്‍സിന്റെ പ്രതികരണം. ഒരു ഹിമപാതത്തിന് മുന്നില്‍ നില്‍ക്കുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന.

തിങ്കളാഴ്ച പ്രവചിച്ചിരിക്കുന്ന കാലാവസ്ഥ 64 വര്‍ഷം മുമ്പ് ജോണ്‍ എഫ് കെന്നഡി ചുമതലയേറ്റ ദിവസത്തേതിനും സമാനമാണ്. അന്ന് രാത്രി മുഴുവന്‍ തൊഴിലാളികള്‍ പരിശ്രമിച്ചാണ് എട്ട് ഇഞ്ച് ഘനമുള്ള മഞ്ഞ് പരേഡ് പാതയില്‍ നിന്ന് നീക്കം ചെയ്തത്. കെന്നഡി ക്യാപിറ്റോളിന്റെ കിഴക്കേ പടവുകളില്‍ നിന്ന് ഓവര്‍കോട്ടില്ലാതെയാണ് ഉദ്ഘാടന പ്രസംഗം നടത്തിയത്. അദ്ദേഹത്തിന്റെ വിറയ്ക്കുന്ന ശ്വാസഗതി ഇതില്‍ ജനങ്ങള്‍ക്ക് അറിയാനാകുമായിരുന്നു.

അന്‍പത് വര്‍ഷം മുമ്പ് വില്യം ഹോവാര്‍ഡിനും തന്റെ സത്യപ്രതിജ്ഞ കെട്ടിടത്തിന് ഉള്ളിലാക്കേണ്ടി വന്നിരുന്നു. 1909ല്‍ പത്തിഞ്ച് ഘനത്തില്‍ ഹിമപാതം ഉണ്ടായതിനെ തുടര്‍ന്നായിരുന്നു ഇത്. അന്ന് മാര്‍ച്ച് നാലിനായിരുന്നു സത്യപ്രതിജ്ഞ. നിരവധി പ്രമുഖര്‍ സത്യപ്രതിജ്ഞയ്ക്ക് എത്തുമെന്നാണ് ട്രംപ് തന്റെ സാമൂഹ്യമാധ്യമത്തില്‍ കുറിച്ചത്. അതേസമയം അവര്‍ ആരൊക്കെയെന്നോ എത്ര പേരുണ്ടാകുമെന്നോ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

അതേസമയം പുറത്തെ ചടങ്ങുകള്‍ക്കായി സജ്ജീകരിച്ചിരുന്ന ഇരിപ്പിടങ്ങളെല്ലാം നീക്കം ചെയ്തെന്നാണ് പാര്‍ലമെന്റില്‍ നിന്നുള്ള അറിയിപ്പ്. ക്ഷണിക്കപ്പെട്ടവരെയെല്ലാം എന്ത് ചെയ്യണമെന്ന കാര്യത്തില്‍ സംഘാടകര്‍ ഇനിയും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് സൂചന.

പരേഡിന്റെ സ്ഥിതി

ക്യാപിറ്റോള്‍ വണ്‍ എറിനയില്‍ പ്രസിഡന്‍ഷ്യല്‍ പരേഡ് നടക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്. ഇതും പാരമ്പര്യത്തില്‍ നിന്നുള്ള മാറ്റമാണ്. സത്യപ്രതിജ്ഞയ്ക്ക് ശേഷം താന്‍ ക്യാപിറ്റോളില്‍ ജനങ്ങള്‍ക്കൊപ്പം എത്തുമെന്നും ട്രംപ് പറയുന്നു. ദേശീയ തലസ്ഥാന മേഖലയിലെ കര്‍മ്മസേനയുടെ ഉത്തരവാദിത്തത്തിലാണ് പരേഡ് നടക്കുന്നത്. ഇതിനുള്ള തിരക്കിട്ട പ്രവര്‍ത്തനങ്ങളിലാണിവര്‍. എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടതെന്നും അവര്‍ ആലോചിക്കുന്നുണ്ട്. അതേസമയം ഇതേക്കുറിച്ചൊന്നും ഇപ്പോള്‍ വെളിപ്പെടുത്തേണ്ടതില്ലെന്നാണ് ഇവരുടെ നിലപാട്.

സാധാരണ ആയിരക്കണക്കിന് പേര്‍ അമേരിക്കന്‍ ക്യാപിറ്റോളില്‍ നിന്ന് വൈറ്റ്ഹൗസ് വരെയുള്ള പാതയില്‍ അണിനിരക്കാറുണ്ട്. സാധാരണ സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രസിഡന്റ് സഞ്ചരിക്കുന്ന പാതയാണിത്. ബാന്‍ഡ്‌മേളം അടക്കമുള്ളവ ഇതിലുണ്ടാകും. ഇക്കുറി ഇതെല്ലാം അടച്ചിട്ട മുറിക്കുള്ളിലാകും അരങ്ങേറുക എന്നാണ് സൂചന.

സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് എല്ലാ ചടങ്ങുകളും നടക്കുമെന്നാണ് വിവരം. ഞായറാഴ്ചയിലെ റാലി, താന്‍ പങ്കെടുക്കുന്ന തിങ്കളാഴ്ച രാത്രിയിലെ പരിപാടികള്‍ എല്ലാം മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ട്രംപ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam