കോട്ടയം ന​ഗരസഭയിലെ  211 കോടി രൂപ എവിടെ? 

JANUARY 17, 2025, 10:07 PM

കോട്ടയം: നഗരസഭയിൽ 211 കോടി രൂപയുടെ തിരിമറി നടന്നെന്ന പരാതിയിൽ മുനിസിപ്പൽ ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് നടത്തിയ പരിശോധനയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. തനത് ഫണ്ടിൽ വിവിധ ബാങ്കുകളിൽ നിക്ഷേപിക്കേണ്ട തുകയാണ് കാണാതായത്.  

  നഗരസഭയുടെ 20 വർഷത്തെ കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ചെക്ക് ആൻഡ് ഡ്രാഫ്റ്റ് രജിസ്റ്റർ സൂക്ഷിക്കുന്നില്ലെന്നാണ് കണ്ടെത്തൽ

ബാങ്കുകളിലേ റീ കൺസിലിയേഷൻ സമയബന്ധിതമായി പൂർത്തിയാക്കിയിട്ടില്ല. നഗരസഭയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നെഗറ്റീവ് ബാലൻസ് കണ്ടെത്തി. അക്കൗണ്ട് സംബന്ധമായ ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നത് വേണ്ടത്ര പരിചയമോ പരിശീലനമോ ഇല്ലാത്ത ക്ലറിക്കൽ ജീവനക്കാരാണ് നഗരസഭ അധികൃതർ പരിശോധനയോട് സഹകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. 

vachakam
vachakam
vachakam

പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട രേഖകൾ കൈമാറിയില്ല. അക്കൗണ്ട്സ് കൈകാര്യം ചെയ്ത ഉദ്യോഗസ്ഥരുടെ വിവരങ്ങളും കൈമാറിയില്ല.  

മുനിസിപ്പൽ ഡയറക്ടറേറ്റ് വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയ 211 കോടി രൂപയുടെ ക്രമക്കേടിൽ കൃത്യമായ മറുപടി നൽകാൻ യുഡിഎഫ് ഭരിക്കുന്ന നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. നഗരസഭ കൗൺസിലിൽ യോഗത്തിലും ചെയർപേഴ്സൺ പാലിച്ചത് മൗനം. ഈ സാഹചര്യത്തിലാണ് എൽഡിഎഫ് നിലപാട് കടുപ്പിക്കുന്നത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam