മുംബൈ: നടൻ സെയ്ഫ് അലി ഖാനെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ യഥാർഥ പ്രതി പിടിയിലെന്ന് പൊലീസ്. വിജയ് ദാസ് എന്നാണ് ഇയാളുടെ പേരെന്നും ലേബർ ക്യാമ്പിൽ നിന്നാണ് പിടികൂടിയതെന്നും പൊലീസ് അറിയിച്ചു.
പ്രതി കുറ്റം സമ്മതിച്ചു. സെയ്ഫ് അലി ഖാനെ ആക്രമിച്ച ശേഷം പ്രതി ഓടിപ്പോകുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭ്യമായിരുന്നു.
പ്രതിയെ താനെയിൽ വെച്ച് പിടികൂടിയതായാണ് മുംബൈ പൊലീസ് അറിയിച്ചത്. താനെയിലെ ബാറിൽ ഹൗസ് കീപ്പിങ് സ്റ്റാഫായി ജോലി ചെയ്തുവരികയായിരുന്നു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിന്റെ കൂടുതൽ അന്വേഷണത്തിനായി ദാസിനെ മുംബൈ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും.
ഇന്ന് രാവിലെ ഒമ്പത് മണിക്ക് അന്വേഷണ സംഘം മാധ്യമങ്ങളെ കാണും. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ ബാന്ദ്ര വെസ്റ്റ് അപ്പാർട്ട്‌മെന്റിൽ വെച്ചാണ് സെയ്ഫ് അലി ഖാന്റെ കഴുത്തിലും തോളിലും ഉൾപ്പെടെ ആറ് തവണ കുത്തേറ്റത്.
കരീന കപൂർ, മക്കളായ തൈമൂർ അലി ഖാൻ, ജെ അലി ഖാൻ എന്നിവർക്കൊപ്പം ബാന്ദ്രയിലെ ഫ്ലാറ്റിന്റെ പതിനൊന്നാം നിലയിലാണ് സെയ്ഫ് അലി ഖാൻ കഴിഞ്ഞിരുന്നത്. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ഫ്ലാറ്റിൽ വച്ച് സെയ്ഫ് അലി ഖാന് കുത്തേൽക്കുന്നത്. മോഷണശ്രമത്തിനിടെ മോഷ്ടാവുമായുണ്ടായ മൽപിടിത്തത്തിൽ താരത്തിന് കുത്തേറ്റുവെന്നായിരുന്നു വിശദീകരണം.
Maharashtra | Saif Ali Khan attack case | The arrested accused, Vijay Das, a waiter at a restaurant, has confessed to having committed the crime: Mumbai Police
(Picture confirmed by Mumbai Police) https://t.co/HyE8wE5dYQ pic.twitter.com/L2XHt5pIbd— ANI (@ANI) January 18, 2025
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്