തിരുവനന്തപുരം: കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ *കവചം' (കേരള വാണിംഗ്സ് ക്രൈസിസ് ആൻഡ് ഹസാർഡ് മാനേജ്മെന്റ് സിസ്റ്റം) മുന്നറിയിപ്പ് സംവിധാനം ജനുവരി 21 ന് വൈകീട്ട് 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ 6 സ്ഥലങ്ങളിൽ സ്ഥാപിച്ച മുന്നറിയിപ്പ് സംവിധാനത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.
അഴീക്കോട്, കടപ്പുറം എന്നീ വില്ലേജ് ഓഫീസുകളിലും നാട്ടിക ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്‌കൂൾ മണലൂർ ഗവ. ഐ.ടി.എ, ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ (വി.എച്ച്.എസ്.എസ്, ചാലക്കുടി), കയ്പമംഗലം ഗവ. ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലാണ് സൈറൻ സ്ഥാപിച്ചിരിക്കുന്നത്.
ഉദ്ഘാടന ദിവസമായ ജനുവരി 21 ന് വൈകീട്ട് 5 ന് ശേഷം പരീക്ഷണാടിസ്ഥാനത്തിൽ സൈറണുകൾ മുഴങ്ങും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്