ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരിയിലെ ദുരൂഹ മരണങ്ങളില്‍ ഉന്നതല അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മുതിര്‍ന്ന ഉദ്യോഗസ്ഥനാകും സമിതിയെ നയിക്കുക. ആരോഗ്യം, കുടുംബക്ഷേമം, കൃഷി, ജലവിഭവ , രാസവസ്തു, വളം മന്ത്രാലയങ്ങളിലെ വിദഗ്ധരും സമിതിയിലുണ്ടാകും.
വിദഗ്ധ സംഘം ഇന്ന് സ്ഥലം സന്ദര്‍ശിക്കും. മൃഗസംരക്ഷണം, ഭക്ഷ്യസുരക്ഷാ വിദഗ്ധരും ഫോറന്‍സിക് സയന്‍സ് ലാബ് സംവിധാനവും ഒപ്പമുണ്ടാകും. ആറ് ആഴ്ചയ്ക്കിടെ ദുരൂഹ സാഹചര്യത്തില്‍ 16 പേരാണ് മരിച്ചത്. ഡിസംബര്‍ ഏഴ് മുതലാണ് ബുധാല്‍ ഗ്രാമത്തില്‍ അസ്വാഭാവിക മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അജ്ഞാത രോഗം പിടിപ്പെട്ടാണ് മരണങ്ങള്‍ സംഭവിക്കുന്നത്. കടുത്ത പനി, തല കറക്കം, ബോധക്ഷയം എന്നിവയാണ് രോഗലക്ഷണങ്ങള്‍. ചികിത്സയ്ക്കെത്തി ദിവസങ്ങള്‍ക്കകം ഇവര്‍ മരിക്കുകയാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവര്‍ 45 ദിവസത്തിനുള്ളില്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.
ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന കുടുംബങ്ങളിലെ ആളുകളാണ് മരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്