തിരുവനന്തപുരം: തമ്പാനൂരിൽ ഹോട്ടൽ മുറിയിൽ രണ്ട് പേർ മരിച്ച നിലയിൽ. മഹാരാഷ്ട്ര സ്വദേശികളായ സഹോദരീ സഹോദരന്മാരെയാണ് വിനായക ടൂറിസ്റ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ദക്തായി കോന്തിബ ബമൻ (48), മുക്ത കോന്തിബ ബമൻ (45) എന്നിവരാണ് മരിച്ചത്. ഈ മാസം 17 നാണ് ഇവർ മുറിയെടുത്തത്.
മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. തൊഴിലില്ലെന്നും അനാഥരാണെന്നും ആത്മഹത്യ ചെയ്യുന്നുവെന്നും കുറിപ്പിലുണ്ട്.
മൃതദേഹം ദഹിപ്പിക്കണമെന്നും പത്മനാഭ സ്വാമി ഭക്തരാണെന്നും കത്തിൽ. അതാണ് തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്യുന്നതെന്ന് ആത്മഹത്യാ കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്.
ബന്ധുക്കൾ ആരെങ്കിലും വന്നാൽ മൃതദേഹം വിട്ടു നൽകരുതെന്നും കുറിപ്പിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്