വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനായി അംബാനിക്കുടുംബം അമേരിക്കയിലെത്തി. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ജനുവരി 18 നാണ് വാഷിംഗ്ടണിലെത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ വ്യവസായികളും ശതകോടീശ്വരന്മാരും ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിക്കപ്പെട്ടിട്ടുണ്ട്.
ട്രംപ് കുടുംബത്തിന്റെ വ്യക്തിഗത ക്ഷണക്കത്ത് ലഭിച്ചതിന്റെ ഭാഗമായാണ് അംബാനി കുടുംബം അമേരിക്കയിലെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ട്രംപിനോടൊപ്പം കാന്‍ഡില്‍ ലൈറ്റ് ഡിന്നറില്‍ പങ്കെടുത്ത 100 വ്യക്തികളുടെ കൂട്ടത്തില്‍ മുകേഷ് അംബാനിയും നിതയും ഉണ്ടായിരുന്നു. നിയുക്ത വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്, ഭാര്യ ഉഷ വാന്‍സ് എന്നിവരുമായി മുകേഷും നിതയും കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് ചടങ്ങില്‍ പങ്കെടുക്കുന്നത് വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ്. അമേരിക്കയുടെ 47-ാം പ്രസിഡന്റായി ജനുവരി 20നാണ് ട്രംപ് സ്ഥാനമേല്‍ക്കുക. ഇന്ത്യന്‍ സമയം രാത്രി 10.30നാണ് സ്ഥാനാരോഹണ ചടങ്ങുകള്‍. യുഎസ് ക്യാപ്പിറ്റോള്‍ മന്ദിരത്തിലെ റോട്ടന്‍ഡ ഹാളാണ് വേദി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് പതിവില്‍ നിന്ന് വ്യത്യസ്തമായി ക്യാപ്പിറ്റോള്‍ മന്ദിരത്തില്‍ ഇത്തവണ സത്യപ്രതിജ്ഞ ചടങ്ങ് നടത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്