ചണ്ഡീഗഡ്: പാരിസ് ഒളിമ്പിക്‌സ് മെഡൽ ജേതാവ് മനു ഭാക്കറിൻ്റെ മുത്തശ്ശിയും അമ്മാവനും വാഹനാപകടത്തിൽ മരിച്ചു. ഹരിയാനയിലെ ഭിവാനിയിലാണ് അപകടം നടന്നത്.
മഹേന്ദ്രഗഡ് ബൈപാസ് റോഡിൽ ചാർഖി ദാദ്രി പ്രദേശത്തുവെച്ച് ഇരുവരും സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. സാവിത്രി ദേവി (70), മാതൃസഹോദരൻ യുധ്വീർ (50) എന്നിവരാണ് മരിച്ചത്.
ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായും അപകടത്തിന് ശേഷം കാർ ഡ്രൈവർ ഓടി രക്ഷപ്പെട്ടതായും അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ സുരേഷ് കുമാർ പറഞ്ഞു.
പാരിസ് ഒളിമ്പിക്‌സിൽ രണ്ട് മെഡലുകൾ നേടി ചരിത്രം സൃഷ്ടിച്ച താരമാണ് മനു ഭാക്കർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്