പ്രയാഗ്‌രാജ്: ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ മഹാകുംഭ നടക്കുന്ന സ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് തീപ്പിടിത്തം.
സെക്ടർ 19ൽ ശാസ്ത്രി ബ്രിഡ്ജിന് അടുത്താണ് തീപിടിത്തം. ടെന്റുകള്‍ കത്തി നശിച്ചു. അടുത്തുള്ള ടെന്റുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. ആർക്കും പരുക്കില്ലെന്ന് പൊലീസ് അറിയിച്ചു. l
തീര്‍ത്ഥാടകര്‍ക്ക് താമസിക്കാന്‍ സജ്ജീകരിച്ചിരുന്ന താത്കാലിക ടെന്റുകളില്‍ ഒന്നില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. ഉണങ്ങിയതും കത്തുന്നതുമായ വസ്തുക്കള്‍ ടെന്റുകളില്‍ ഉണ്ടായിരുന്നതിനാല്‍ തീ ആളിപ്പടരുകയായിരുന്നു.
നിരവധി ടെന്റുകളും സാധനങ്ങളും നശിച്ചിട്ടുണ്ടെങ്കിലും ആളപായമൊന്നും ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മറ്റ് ക്യാമ്പുകളില്‍ ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചതിന് ശേഷം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ദുരിതബാധിതര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സ്ഥിതിഗതികൾ പരിശോധിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരെ സംഭവസ്ഥലത്തേക്ക് അയച്ചതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്