പത്തനംതിട്ട: അച്ചൻകോവിലാറിൽ രണ്ടു സ്കൂൾ വിദ്യാർഥികൾ മുങ്ങിമരിച്ചു. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്.
ഓമല്ലൂർ ആര്യഭാരതി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥികളായ ശ്രീശരൺ, ഏബൽ എന്നിവരാണ് മരിച്ചത്.
സുഹൃത്തുക്കൾക്കൊപ്പം സമീപത്തെ ടർഫിൽ എത്തിയതാണ് വിദ്യാർഥികൾ. ഇവിടെ ഫുട്ബോൾ കളിച്ചശേഷം ശ്രീശരണും ഏബലും മറ്റ് രണ്ട് കുട്ടികളും ആറ്റിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു.
പിന്നാലെ നാലുപേരും ഒഴുക്കിൽപ്പെട്ടു. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന വിദ്യാർഥികളും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയെങ്കിലും ശ്രീശരണിനെയും ഏബലിനെയും രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്