വ്യാജ രേഖ നിര്‍മ്മിച്ചു; ഗോകുലം ഗോപാലനെതിരെ കേസ്

JANUARY 19, 2025, 10:23 AM

കോഴിക്കോട്: തമിഴ്‌നാട് ചിറ്റ് രജിസ്ട്രാറുടെ വ്യാജ സീലും ഇടപാടുകാരുടെ വ്യാജ ഒപ്പും ഉള്‍പ്പെടുത്തി വ്യാജ രേഖ നിര്‍മിച്ചതിന് ഗോകുലം ചിറ്റ്‌സ് ഉടമ ഗോകുലം ഗോപാലനെതിരെ കേസ്. പെരിന്തല്‍മണ്ണ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് കേസെടുത്തത്. പെരിന്തല്‍മണ്ണ സ്വദേശിയായ മുഹമ്മദ് ബഷീറിന്റെ പരാതിയിലാണ് കേസ്.

അതേസമയം തെറ്റായ ആരോപണത്തിന്റ അടിസ്ഥാനത്തിലാണ് പരാതിയെന്ന് ഗോകുലം ഗോപാലന്‍ പ്രതികരിച്ചു. മുഹമ്മദ് ബഷീര്‍ കക്ഷിയായ ചിട്ടി കേസില്‍ തമിഴ്‌നാട് ആര്‍ബിട്രേഷന്‍ കോടതിയില്‍ ഗോകുലം ചിറ്റ് ഹാജരാക്കിയ തമിഴ്‌നാട് ചിറ്റ് രജിസ്ട്രാറുടെ സീലാണിത്. ഇത് വ്യാജമാണെന്ന പരാതിയിലാണ് പെരിന്തല്‍മണ്ണ പൊലീസ് ഗോകുലം ഗോപാലനെ ഒന്നാം പ്രതിയാക്കി ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.

ഇടപാടുകാരനായ മുഹമ്മദ് ബഷീറിന്റെയും മറ്റൊരാളുടെ ഒപ്പും വ്യാജമായി ഇട്ട് മറ്റൊരു രേഖയും സമര്‍പ്പിച്ചിട്ടുണ്ട്. ഗോകുലം ഗോപാലന്‍ ഒന്നാം പ്രതിയും ഭാര്യയടക്കം മറ്റ് 10 ഡയറ്കര്‍മാരും ജീവനക്കാരനും കൂട്ടുപ്രതികളാണ്. വ്യാജ രേഖ നിര്‍മാണം അടക്കം ഐ പി സിയിലെ അനുബന്ധ വകുപ്പുകളും ചിട്ടി നിയമത്തിലെ 76,79 വകുപ്പുകളും ചുമത്തിയാണ് കേസ്.

വ്യാജ രേഖകളുടെ പകര്‍പ്പടക്കം കഴിഞ്ഞ ഓഗസ്റ്റില്‍ പെരിന്തല്‍മണ്ണ പൊലീസില്‍ മുഹമ്മദ് ബഷീര്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തിരുന്നില്ല. പിന്നാലെ മലപ്പുറം എസ്പി ക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് പെരിന്തല്‍മണ്ണ മജിസ്‌ട്രേറ്റ് കോടതിയെ പരാതിക്കാരന്‍ സമീപിച്ചത്. പരാതിയിലെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണന്നും പരാതിക്കാരനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഗോകുലന്‍ ഗോപാലന്‍ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam