മുംബൈ: നടന്‍ സെയ്ഫ് അലി ഖാനെ കുത്തിയ കേസിലെ പ്രതി ഷെരീഫുള്‍ ഇസ്ലാമിനെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മുംബൈ കോടതിയുടേതാണ് ഉത്തരവ്. സെയ്ഫിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി മോഷ്ടിക്കാന്‍ ശ്രമിച്ചെന്നും നടനെയും വീട്ടുജോലിക്കാരെയും കുത്തിപ്പരിക്കേല്‍പ്പിച്ചെന്നുമാണ് ഷെരീഫുള്‍ ഇസ്ലാമിനെതിരായ കേസ്. ജനുവരി 15 ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.
ഇന്ത്യയിലേക്ക് അനധികൃതമായി പ്രവേശിച്ച ബംഗ്ലാദേശി പൗരനാണ് അക്രമിയെന്ന് പൊലീസ് കോടതിയെ ബോധിപ്പിച്ചിരുന്നു. അക്രമിയെ മറ്റൊരാള്‍ കൂടി സഹായിച്ചിട്ടുണ്ടെന്നും ഇയാള്‍ക്ക് വേണ്ടി തെരച്ചില്‍ പുരോഗമിക്കുകയാണെന്നും അന്വേഷണ സംഘം അറിയിച്ചു. 14 ദിവസത്തേക്കാണ് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ 5 ദിവസം അനുവദിക്കുകയായിരുന്നു കോടതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്