ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റായി രണ്ടാം തവണയും ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്ന ചരിത്ര നിമിഷത്തിന് തുടക്കമായി. ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് ഓപ്പറ ഗായകന്‍ ക്രിസ്റ്റഫര്‍ മാക്കിയോ ക്യാപിറ്റോള്‍ ഹില്ലില്‍ തുടക്കം കുറിച്ചു.സെനറ്റര്‍ ജെ.ഡി. വാന്‍സ് വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങില്‍ പ്രൗഢഗംഭീരമായ പ്രകടനങ്ങളും, ശതകോടീശ്വരന്മാരും ആഗോള നേതാക്കളും പങ്കെടുക്കുന്നുണ്ട്.
കൊടും തണുപ്പ് ഉണ്ടായിരുന്നിട്ടും, വൈറ്റ് ഹൗസിലെ ട്രംപിന്റെ രണ്ടാമത്തെ സത്യപ്രതിജ്ഞ ചടങ്ങിന്റെ ഭാരമാകാന്‍ 200,000 അനുയായികള്‍ യുഎസ് തലസ്ഥാനത്ത് ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യന്‍ സമയം രാത്രി 10:30 നാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ തുടങ്ങുക.
അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായി മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗും മെലാനിയ ട്രംപും യുഎസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റുമായ കമല ഹാരിസും കാപ്പിറ്റോള്‍ ഹില്ലില്‍ എത്തി. പ്രധാനമന്ത്രിയുടെ പ്രത്യേക ദൂതനായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.
വാഷിംഗ്ടണ്‍ ഡിസിയില്‍ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി സ്ഥാനമൊഴിയുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജില്‍ ബൈഡനും നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ഭാര്യ മെലാനിയയെയും കണ്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്