വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ഡോണള്‍ഡ് ട്രംപ്. ബൈബിളില്‍ തൊട്ടായിരുന്നു ട്രംപ് സത്യപ്രതിജ്ഞ ചൊല്ലിയത്. യുഎസ് സുപ്രിംകോടതി ജഡ്ജിയാണ് സത്യപ്രതിജ്ഞാ വാചകങ്ങള്‍ ചൊല്ലിക്കൊടുത്തത്.
കാപ്പിറ്റോള്‍ മന്ദിരത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. ലോക നേതാക്കളുടെയും വമ്പന്‍ വ്യവസായികളുടെയും സാന്നിധ്യത്തിലായിരുന്നു സ്ഥാനാരോഹണം. മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ചായ സല്‍ക്കാരത്തിന് ശേഷമായിരുന്നു ട്രംപ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്. ബൈഡനും മുന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസടക്കമുള്ളവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
അമേരിക്കയുടെ 47-ാമത് പ്രസിഡന്റാണ് ട്രംപ്. അതിശൈത്യത്തെ തുടര്‍ന്ന് ഇത്തവണ കാപിറ്റോള്‍ മന്ദിരത്തിന് അകത്താണ് ചടങ്ങുകള്‍ നടന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്