വാഷിംഗ്ടണ്‍: പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതിനു തൊട്ടുമുമ്പ് തന്റെ ബന്ധുക്കളുടെയും അനുയായികളുടെയും മറ്റും കുറ്റങ്ങള്‍ക്ക് മാപ്പ് നല്‍കി ജോ ബൈഡന്‍. സഹോദരന്‍ ജെയിംസ്, ഭാര്യ സാറ, സഹോദരി വലേരി, ഭര്‍ത്താവ് ജോണ്‍ ഓവന്‍സ്, സഹോദരന്‍ ഫ്രാന്‍സിസ് എന്നിവരുള്‍പ്പെടെ കുടുംബത്തിലെ അഞ്ച് അംഗങ്ങള്‍ക്ക് ബൈഡന്‍ മാപ്പ് നല്‍കി. അധികാരം ഏറ്റെടുത്തതിന് ശേഷം ട്രംപിന്റെ പ്രതികാരനടപടികളില്‍ നിന്ന് ഇവരെ രക്ഷിക്കാനാണ് അസാധാരണ എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ ബൈഡന്‍ ഉപയോഗിച്ചത്. കഴിഞ്ഞ മാസം, 82 കാരനായ മുന്‍ പ്രസിഡന്റ് തന്റെ മകന്‍ ഹണ്ടര്‍ ബൈഡനും നികുതി, തോക്കുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് മാപ്പ് നല്‍കിയിരുന്നു.
''ഈ മാപ്പുനല്‍കുന്നത് അവര്‍ ഏതെങ്കിലും തെറ്റായ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നതിനുള്ള അംഗീകാരമായി തെറ്റിദ്ധരിക്കരുത്,'' ബൈഡന്‍ വൈറ്റ് ഹൗസ് പ്രഖ്യാപനത്തില്‍ പറഞ്ഞു.
'എന്റെ കുടുംബം നിരന്തരമായ ആക്രമണങ്ങള്‍ക്കും ഭീഷണികള്‍ക്കും വിധേയമായിട്ടുണ്ട്, എന്നെ വേദനിപ്പിക്കാനുള്ള ആഗ്രഹത്താല്‍ മാത്രം പ്രചോദിതമാണ് ഇത്,' ബൈഡന്‍ പറഞ്ഞു. ആക്രമണങ്ങള്‍ അവസാനിക്കുമെന്ന് വിശ്വസിക്കാന്‍ തനിക്ക് മതിയായ കാരണങ്ങളില്ലെന്നും ട്രംപ് പറഞ്ഞു.
78 കാരനായ റിപ്പബ്ലിക്കന്‍ നേതാവ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മിനിറ്റുകള്‍ക്ക് മുമ്പാണ് പ്രഖ്യാപനം വന്നത്. അമേരിക്കയുടെ കോവിഡ് -19 പ്രതികരണത്തിന്റെ മുഖവും ബൈഡന്റെ മുന്‍ ചീഫ് മെഡിക്കല്‍ ഉപദേശകനുമായ ഡോ ആന്റണി ഫൗസിക്കും ബൈ ഡന്‍ മുന്‍കൂര്‍ മാപ്പ് നല്‍കി; ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫിന്റെ മുന്‍ ചെയര്‍മാന്‍ റിട്ടയേര്‍ഡ് ജനറല്‍ മാര്‍ക്ക് മില്ലി, 2021 ജനുവരി 6-ന് യുഎസ് ക്യാപിറ്റോളിനു നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് അന്വേഷിച്ച ഹൗസ് കമ്മിറ്റിയിലെ അംഗങ്ങളും സ്റ്റാഫും എന്നിവര്‍ക്കും മാപ്പ് ലഭിച്ചു.
ഏറ്റവും കൂടുതല്‍ വ്യക്തിഗത മാപ്പുകളും ഇളവുകളും നല്‍കിയതിനുള്ള റെക്കോര്‍ഡുകള്‍ ഇതോടെ പ്രസിഡന്റ് ബൈഡന്‍ തകര്‍ത്തു എന്നത് ശ്രദ്ധേയമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്